ചെന്നൈ-ബെംഗളൂരു നാഷണൽ എക്സ്പ്രസ്സ് വേ 2024 ജനുവരിയിൽ തുറക്കും; ഇതോടെ ചെന്നൈയിൽ നിന്നും ബെംഗളൂരുരിലേക്ക് 2:30 മണിക്കൂർ മാത്രം
തമിഴ്‌നാട് കർണാടക സംസ്ഥാന തലസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ പാത യാഥാർഥ്യമാകുന്നതോടെ, ദക്ഷിണേന്ത്യയിലെ യാത്ര മാർഗങ്ങൾ പുതിയ തലത്തിലേക്ക്. തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂർ, റാണിപെട്ട് നഗരങ്ങളും ആന്ധ്രയിലെ ചിറ്റൂർ, പലമനാർ എന്നിവിടങ്ങളും കർണാടകയിൽ കോലാർ, ബംഗാരപെട്ട് നഗരങ്ങളും വഴി കടന്നു പോകുന്ന എക്സ്പ്രസ് ഹൈവേ , ഇരു തലസ്ഥാനങ്ങളും തമ്മിലുള്ള യാത്രാ സമയം 5 മണിക്കുറിൽ നിന്ന് രണ്ടര മണിക്കൂറാക്കി കുറയ്ക്കും.
എക്സ്പ്രസ് നാഷനൽ പാത 7 എന്ന് പേരിട്ടിരിക്കുന്ന പുതിയ പാത ജനുവരിയിൽ ഗതാഗത സജ്ജമാകുമെന്നാണ് അധിക്യതരുടെ വിശദീകരണം. ഭാരത് മാല പരിയോജന പദ്ധതിയിൽപ്പെടുത്തി ദക്ഷിണേന്ത്യയിൽ നിർമിക്കുന്ന ആദ്യ പദ്ധയാണിത്.
18,000 കോടി രൂപയാണ് പദ്ധതിയുടെ നിർമാണച്ചെലവ്. 262 കിലോമീറ്റർ ദൂരത്തിൽ ലോകോത്തര നിലവാരത്തിൽ നിർമിക്കുന്ന അതിവേഗ പാത ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ പദ്ധതിയുമാണ്. 2024 മാർച്ചിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ജനുവരിയോടെ നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് അധികൃതാർ കണക്ക്കൂടുന്നത്.
യാത്രാ സമയം 5 മണിക്കൂറിൽ നിന്ന് രണ്ടര മണിക്കൂറായി കുറയും, ഇരു നഗരങ്ങളും തമ്മിലുള്ള ദൂരം 80 കിലോമീറ്ററോളം കുറയും. വാഹനങ്ങൾക്ക് 120 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാം. സുരക്ഷിത യാത്രയ്ക്ക് അനുയോജ്യമായ നിർമാണം. ചെന്നൈ ബെംഗളൂരു വ്യവസായ ഇടനാഴിയുടെ വികസനത്തിന് ആക്കം കൂട്ടും. വന പ്രദേശങ്ങളിൽ മൃഗങ്ങൾക്കായുള്ള പ്രത്യേക അടിപ്പാതകൾ. പാതയോട് അനുബന്ധിച്ചുള്ള നഗരങ്ങളിലെ റിയൽ എസ്റ്റേറ്റ് സാധ്യതകൾ വർധിപ്പിക്കും.
