‘ഭാരതപുത്രൻ’ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആസ്പദമാക്കി രചിച്ച സംഗീത ആൽബം പ്രകാശനം ചെയ്തു നടൻ സുരേഷ് ഗോപി

നരേന്ദ്രമോദിയെ കുറിച്ചുള്ള സംഗീത ആൽബം ‘ഭാരതപുത്രൻ’ നടൻ സുരേഷ് ഗോപി പ്രകാശനം ചെയ്തു. കൊച്ചിയിൽ വെച്ചായിരുന്നു ഈ ആൽബത്തിന്റെ പ്രകാശനം നടന്നത്. ഗാനരചയിതാവും സംവിധായകനുമായ ഷൊർണൂർരവി, ഗായകൻ രാജൻകാവാലം എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

വിവൺ മ്യൂസിക്കലിന്റെ ബാനറിൽ ആണ് ആൽബത്തിന്റെ നിർമ്മാണം. മിനിരാജും വി.വിജയകുമാറും ചേർന്നാണ് ആൽബം നിർമ്മിച്ചിരിക്കുന്നത്. തോമസ്പാലക്കനാണ് സംഗീതം നൽകിയത്. രാജൻ കാവാലം, ഉഷരാജ് എന്നിവർ ആലപിച്ചു. പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആൽബം സമർപ്പിക്കാനാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്.

Prime Reel News

Similar Posts