ബൈക്ക് നിയന്ത്രണം വിട്ട് മൈൽകുറ്റിയിൽ ഇടിച്ച് മറിഞ്ഞു; പാടശേഖരത്തേയ്ക്ക് തെറിച്ച് വീണ് യുവാവിനു ദാരുണാന്ത്യം

കുട്ടനാട് രാമങ്കരിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. വേഴപ്ര സ്വദേശി രാജു-സിന്ധുവിന്റെ മകൻ ഉണ്ണിക്കുട്ടൻ (27) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വേഴപ്രയിലാണ് അപകടം. ഉണ്ണിക്കുട്ടന്റെ ബൈക്ക് നിയന്ത്രണം വിട്ട് മൈൽപോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു.

ഊരുക്കരി ഭാഗത്ത് നിന്നു വരികയായിരുന്ന ബൈക്ക് നീയന്ത്രണം വിട്ടു മൈൽക്കുറ്റിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സമീപത്തെ പറമ്പിലേക്ക് വീണ ഉണ്ണിക്കുട്ടനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ബൈക്കിന്റെ മുൻഭാഗം പൂർണമായും തകർന്നു.

Prime Reel News

Similar Posts