ടിപ്പർ ലോറിയുടെ പുറകിൽ ബൈക്ക് ഇടിച്ച് 21കാരന് ദാരുണാന്ത്യം; പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരം
ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കല്ലിയൂർ സ്വദേശി അർജുൻ (21) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി തിരുവല്ലം-പാച്ചൂർ റോഡിലായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അർജുന്റെ ജീവൻ രക്ഷിക്കാനായില്ല.
ബൈക്കിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. അർജുനൊപ്പം ഉണ്ടായിരുന്ന കാക്കമൂല സ്വദേശി ശ്രീദേവ് (21), വെണ്ണിയൂർ സ്വദേശി അമൽ (21) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. വണ്ടിത്തടം എസിഇ കോളജിലെ എൻജിനീയറിങ് വിദ്യാർഥികളാണ് ഇരുവരും.
പാച്ചല്ലൂർ കുളത്തിൻ കര ശ്രീ ഭദ്രകാളി ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. പരിക്കേറ്റവർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അർജിന്റെ മൃ, തദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
