ബൈക്കിൽ സ്കൂൾ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മ, രിച്ചു; സഹയാത്രികയായ സഹോദരി ഗുരുതരാവസ്ഥയിൽ
സ്കൂൾ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കടവന്ത്ര സ്വദേശി അഖിൽ ഫ്രാൻസിസ് മാർട്ടിൻ (21) ആണ് മരിച്ചത്. സഹോദരിയോടൊപ്പം സ്‌കൂട്ടറിൽ പോകുന്നതിനിടെയാണ് അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സഹോദരിയായ അൻമരിയയെ മെഡിക്കൽ ട്രസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊച്ചി നേവൽ ബേസിന് സമീപം കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു അപകടം. പ്ലസ് വൺ വിദ്യാർഥിനിയായ സഹോദരിയെ സ്‌കൂളിലേക്ക് കൊണ്ടുപോകാൻ പോവുകയായിരുന്നു അഖിൽ ഫ്രാൻസിസ്. ഇതിനിടെ എതിർദിശയിൽ നിന്ന് വന്ന സ്കൂൾ ബസ് ഇരുവരെയും ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ അഖിൽ ഫ്രാൻസിസ് ബസിനടിയിലും ആൻമരിയ എതിർവശത്തേക്കും വീണു. ബസിനടിയിൽപ്പെട്ട അഖിൽ സംഭവസ്ഥലത്തുതന്നെ മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അൻമരിയയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. എംഇഎസ് കോളജിലെ ബിഎ വിദ്യാർഥിയാണ് മ, രിച്ച അഖിൽ ഫ്രാൻസിസ്. മുണ്ടംവേലി സാന്റ് മരിയ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് ആൻ മരിയ.
