ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ നേതാവിന് ഇത് പുനർജന്മം; അന്ത്യകർമ്മങ്ങൾ നടക്കുന്നതിനിടെ കണ്ണു തുറന്നു, ശരീരത്തിൽ അനക്കം
നാട്ടുകാരുടെ പ്രിയപ്പെട്ട ബിജെപി ആഗ്ര ജില്ല മുൻ പ്രസിഡന്റ് മഹേഷ് ബാഗേൽ എന്ന നേതാവാണ് അദ്ദേഹത്തിൻറെ സംസ്കാര ചടങ്ങുകൾ നടക്കാനിരിക്കെ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് കണ്ണുതുറന്നത്. ഡോക്ടർമാർ മരണ സ്ഥിരീകരിച്ചതിനെ തുടർന്ന് അന്ത്യകർമ്മങ്ങൾക്കുള്ള ഒരുക്കം നടക്കുന്നതിനിടെയാണ് ശരീരത്തിൽ അനക്കം വെച്ചത് ചുറ്റുമുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടത്.
നെഞ്ചിൽ അണുബാധയുണ്ടായതിനെ തുടർന്ന് തുടർന്ന് ആഗ്രയിലെ പുഷ്പാഞ്ജലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡോക്ടർമാർ അദ്ദേഹത്തിൻറെ മ, രണം സ്ഥിരീകരിച്ച ശേഷം ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ശേഷം ബന്ധുക്കൾ ബാഗേലിനെ വീട്ടിലെത്തിച്ചു പൊതുദർശനത്തിന് ഒരുക്കി. നേതാവിന്റെ മരണവിവരം അറിഞ്ഞു നാട്ടുകാരും, പാർട്ടി പ്രവർത്തകരും എല്ലാം എത്തിയിരുന്നു.
അന്ത്യകർമ്മങ്ങൾക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ കണ്ണ് തുറക്കുകയും ശരീരം അനങ്ങുകയും ചെയ്തതോടെ ചുറ്റുമുള്ളവരെല്ലാം അമ്പരന്നു. ഇതോടെ എല്ലാവർക്കും വിഷമം സന്തോഷത്തിന് വഴിമാറുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാഗേലിന് വിദഗ്ധമായ പരിചരണം നൽകി ആരോഗ്യനില മെച്ചപ്പെട്ട വരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
