മുതിർന്ന സംഘപരിവാർ ബിജെപി നേതാവ് പിപി മുകുന്ദന്‍ അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

മുതിർന്ന സംഘപരിവാർ നേതാവ് പിപി മുകുന്ദൻ അന്തരിച്ചു. 77 വയസ്സായിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ രാവിലെ 8.10 ഓടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മ, രണം. ഉച്ചയ്ക്ക് 12 വരെ കലൂരിലെ ആർഎസ്എസ് കാര്യാലയത്തിൽ പൊതുദർശനത്തിന് ശേഷം മൃ, തദേഹം സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകും.

സംസ്‌കാരം നാളെ വൈകിട്ട് നാലിന് കണ്ണൂർ മണത്തണ കുടുംബ ശ്മശാനത്തിൽ വച്ച് നടത്തും. ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ മാസം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഒരുകാലത്ത് സംസ്ഥാന ബിജെപിയിലെ ശക്തനായ നേതാവായിരുന്ന പിപി മുകന്ദൻ ആർഎസ്എസ് പ്രചാരകനായാണ് പൊതുപ്രവർത്തനരംഗത്തേക്ക് വന്നത്. ആർഎസ്എസ് സംസ്ഥാന സമ്പർക്ക പ്രമുഖനായിരുന്ന അദ്ദേഹം ദീർഘകാലം ബിജെപിയുടെ ദേശീയ നിർവാഹക സമിതി അംഗവുമായിരുന്നു. 2006 മുതൽ 2016 വരെ പാർട്ടി സ്ഥാനങ്ങൾ ഉണ്ടായിരുന്നില്ല.

പത്തുവർഷത്തോളം രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്ന അദ്ദേഹം 2022ൽ ബിജെപിയിലേക്ക് മടങ്ങി. പിപി മുകുന്ദന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. പതിറ്റാണ്ടുകളായി കേരളത്തിൽ സംഘപരിവാർ രാഷ്ട്രീയം നയിച്ച വ്യക്തിയാണ് അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Prime Reel News

Similar Posts