പലിശക്ക് എടുത്ത പണത്തിന്റെ മാസത്തവണ മുടങ്ങിയതിന് വൃദ്ധമാതാവിന്റെ കൈ ഒടിച്ചു ബ്ലേഡ് മാഫിയ
ഒരു മാസത്തെ തുക മുടങ്ങിയതിനു ബ്ലേഡ് മാഫിയ വീട്ടിൽ കയറി മർദിച്ചതായി പരാതി. വടക്കൻ പറവൂർ കുഞ്ഞിത്തൈച്ചിട്ടിവളപ്പിൽ സ്റ്റീഫന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. മർദനത്തിൽ സ്റ്റീഫന്റെ അമ്മ ഫിലോമിനയുടെ കൈ ഒടിഞ്ഞു. വട്ടേക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സ്റ്റീഫന്റെ കുടുംബം ബ്ലേഡ് മാഫിയയിൽ നിന്ന് ഗ്രൂപ്പായി പണം കടം വാങ്ങിയിരുന്നു. ഇത് തിരിച്ചടയ്ക്കാൻ സമയം വൈകിയപ്പോൾ ഒരു സംഘം വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. കൊടുങ്ങല്ലൂരിലെ ബ്ലേഡ് കമ്പനിയായ മാക്‌സ് ഗ്രൂ നിധിയിൽ നിന്നാണ് സ്റ്റീഫന്റെ ഭാര്യ സാന്ദ്രയും മറ്റു ചിലരും പലിശയ്ക്ക് പണം വാങ്ങിയത്. ഇതിന്റെ മാസ തവണയാണ് ഇപ്പോൾ മുടങ്ങിയത് ഇതിനെ തുടർന്നായിരുന്നു ആക്രമണം.
