കൈക്കൂലി വാങ്ങിയ സർവേയർക്ക് പകരം തഹസിൽദാരെ പിടികൂടി വിജിലൻസ്; താലൂക്ക് സർവേയർ വിജലൻസ് പിടിയിൽ

കൈക്കൂലി വാങ്ങിയ സർവേയർക്ക് പകരം തഹസിൽദാരെ പിടികൂടിയ വിജിലൻസ് കുരുക്കിലായി. ഇരുവരും ഒരേ കളർ ഷർട്ട് ധരിച്ചതിനാലാണ് വിജിലൻസിന് ഇങ്ങനെ ഒരു അബദ്ധം പിണഞ്ഞത്. കൈക്കൂലി വാങ്ങിയ സർവേയർ ആണെന്ന് കരുതി തഹസിൽദാരെ ആദ്യം വിജിലൻസ് പിടികൂടിയെങ്കിലും ഇരുവരും ഒരേ കളർ ഷർട്ട് ധരിച്ചതിനാൽ അബദ്ധം പറ്റുകയായിരുന്നുവെന്ന് വിജിലൻസ് തിരുത്തി.തഹസിൽദാരുടെ യാത്രയയപ്പ് ചടങ്ങിനിടയിലാണ് സംഭവം നടന്നത്.

കൂടരഞ്ഞി സ്വദേശിയിൽ നിന്ന് പതിനായിരം രൂപ സ്ഥലവും റോഡും സർവ്വേ നടത്താനായി കൈക്കൂലി വാങ്ങിയശേഷം തഹസിൽദാരുടെ യാത്രയയപ്പ് ചടങ്ങിനായി താമരശ്ശേരി താലൂക്ക് ഓഫീസിൽ എത്തിയപ്പോഴാണ് വിജിലൻസ് സർവ്വെയർ നസീറിനെ പിടികൂടിയത്. കൂടരഞ്ഞി സ്വദേശിയായ പരാതിക്കാരൻ പറയുന്നത് നേരത്തെ 10000 രൂപ കൈക്കൂലി കൊടുത്തപ്പോൾ സ്ഥലം മാത്രമാണ് സർവ്വേ നടത്തിയത് എന്നും റോഡ് സർവ്വേക്കായി ഇരുപതിനായിരം രൂപ കൂടി ആവശ്യപ്പെടുകയായിരുന്നു എന്നുമാണ്. ഇയാളെ കുറിച്ച് ഇതിനു മുൻപും പല പരാതികളും ഉയർന്നിട്ടുണ്ട്.

Prime Reel News

Similar Posts