വ്യക്തി വൈരാഗ്യം മൂലം യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സഹോദരങ്ങൾ പിടിയിൽ

വധശ്രമക്കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. ചിറയിൻകീഴ് അഴൂർ ഇടഞ്ഞിമൂല പുത്തൻവീട്ടിൽ വാവ കണ്ണൻ എന്ന ലെജിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രാജസാഗർ (30), രാജസംക്രാന്ത് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം 21നാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പോലീസ് പറയുന്നു.

പരാതിക്കാരനായ ലെജിൻ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ ടയറിന്റെ ഡീഫ്ലേഷൻ പരിശോധിക്കാൻ വാഹനം നിർത്തിയപ്പോൾ പ്രതി വാളുകൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതി. മൂന്നുമാസം മുമ്പ് ലെജിൻ രാജ്സാഗറിനെ വെട്ടിയിരുന്നു. ഈ വൈരാഗ്യത്തിൽ സഹോദരങ്ങൾ ചേർന്ന് ഇയാളെ വെട്ടിയത്. പരാതിക്കാരനും നിരവധി കേസുകളിൽ പ്രതിയാണ്. ചിറയിൻകീഴ് സബ്ഇൻസ്പെക്ടറെ ആക്രമിച്ച കേസിലാണ് ഇയാൾ റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയത്.

ചിറയിൻകീഴ് സ്റ്റേഷൻ ഹൗസ് ഓഫിസർ കെ. കണ്ണന്‍റെ നിർദേശപ്രകാരം എസ്.ഐ സുമേഷിന്‍റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Prime Reel News

Similar Posts