ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണമാല അകത്താക്കി പോത്ത്; അവസാനം ശസ്ത്രക്രിയ നടത്തി മാല കണ്ടെത്തി

പോത്തിന്റെ വയറ്റിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണമാല കണ്ടെത്തി. തീറ്റക്കൊപ്പം പത്രത്തിൽ അകപ്പെട്ട മാലയാണ് പോത്തിന്റെ വയറ്റിൽ എത്തിയത്. നാഗ്പൂരിലെ വിഹിം ജില്ലയിലാണ് സംഭവം നടന്നത്.

വെള്ളിയാഴ്ച ശസ്ത്രക്രിയ വഴി മാല പുറത്തെടുത്തു. കർഷകനായ രാമകൃഷ്ണ ഭോയറുടെ കുടുംബത്തിലാണ് സംഭവം. സോയാബീൻ കായകളിൽ നിന്ന് വിത്ത് വേർതിരിച്ചെടുക്കുന്ന ജോലിയായിരുന്നു കുടുംബത്തിന്. ജോലിക്കിടെ ഭോയിറിന്റെ ഭാര്യയുടെ കഴുത്തിൽ കിടന്ന സ്വർണമാല സോയാബീൻസിന്റെ ഷെല്ലിൽ വീണു, ഇത് അറിയാതെ സോയാബീൻ അവശിഷ്ടം രാവിലെ പോത്തിന് തീറ്റ നൽകിയപ്പോൾ അതിൽ അകപ്പെട്ടു. തീറ്റകഴിച്ചപ്പോൾ മാല എരുമ തീറ്റയ്‌ക്കൊപ്പം അകത്താക്കി.

ഇതിനിടെ വീട്ടിൽ നിന്ന് സ്വർണം കാണാതായതോടെ വീട്ടുകാർ തിരച്ചിൽ തുടങ്ങി. ഇതിനിടെ കാലിത്തീറ്റയ്‌ക്കൊപ്പം സ്വർണവും എരുമയുടെ വയറ്റിൽ അകപ്പെട്ടതായി കർഷകന് മനസിലായി. അതെ തുടർന്ന് വെറ്ററിനറി സെന്ററിലെ ഡോക്ടറുമായി ഇക്കാര്യം ചർച്ച ചെയ്തു. പിന്നീട് പോത്തിനെ ഉടൻതന്നെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മെറ്റൽ ഡിറ്റക്ടറുകളും, സോണോഗ്രാഫിയും ഉപയോഗിച്ച് പോത്തിനെ പരിശോധിച്ചു. പരിശോധനയിൽ എരുമയുടെ വയറ്റിൽ സ്വർണം കണ്ടെത്തി.

തുടർന്ന് പോത്തിനെ ഓപ്പറേഷനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് ശസ്ത്രക്രിയയ്ക്ക് ശേഷം എരുമയുടെ വയറ്റിൽ നിന്ന് രണ്ടര പവൻ തൂക്കം വരുന്ന സ്വർണം പുറത്തെടുത്തു. ഇതോടെ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണവും പോത്തിന്റെ ജീവനും രക്ഷപ്പെട്ടു. സർക്കാർ മൃഗാശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയ പൂർണമായും സൗജന്യമായിരുന്നു. ഇതുമൂലം കർഷകനായ രാമകൃഷ്ണ ബോയറിന് ചിലവ് ലഭിക്കാൻ കഴിഞ്ഞു.

Prime Reel News

Similar Posts