ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രതി ഒളിവിൽ കഴിഞ്ഞത് 15 വർഷത്തോളം; ഒടുവിൽ പിടിയിൽ
രാമപുരത്ത് മോഷണക്കേസിൽ ഒളിവിലായിരുന്ന യുവാവിനെ 15 വർഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി അരുൾ രാജിനെയാണ് രാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്. 2008-ൽ വെളിയന്നൂർ ഭാഗത്തെ ഒരു വീട്ടിൽ കയറി മോഷണം നടത്താൻ ശ്രമിച്ചതിനെ തുടർന്ന് രാമപുരം പോലീസ് അറസ്റ്റ് ചെയ്തു.
തുടർന്ന് കോടതിയിൽ നിന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയ ഇയാൾ കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചു. കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങി ഒളിവിലായിരുന്ന പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരച്ചിലിനിടെ നാമക്കൽ ഈറോഡിൽ നിന്നാണ് ഇയാൾ പിടിയിലായത്.
