ചികിത്സയ്ക്കായി പോകുന്നതിനിടെ ബസ് സ്‌കൂട്ടറിലിടിച്ചു ദമ്പതികള്‍ക്ക് ദാരുണാന്ത്യം
ദേശീയപാതയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. കക്കോടി കുഴകുമീരിൽ ഷൈജു കെ.പി ഗോപി–43, ഭാര്യ ജീമ (38) എന്നിവരാണ് മരിച്ചത്. ദേശീയപാത ബൈപ്പാസിൽ വേങ്ങേരിക്കും മലാപ്പറമ്പിനും ഇടയിലാണ് അപകടം. ഷൈജുവിന്റെ ചികിത്സയ്ക്കായി ദമ്പതികൾ ആശുപത്രിയിൽ പോകവേ ആണ് അപകടം എന്ന് റിപ്പോർട്ട്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
പോലീസ് നടപടിക്ക് ശേഷം മൃ, തദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോഴിക്കോട് ഡിഡി ഓഫീസിലെ പ്യൂണാണ് ഷൈജു. ഇവർക്ക് 13ഉം 11ഉം വയസ്സുള്ള രണ്ട് കുട്ടികളുണ്ട്.
