തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരാണ് എന്നൊക്കെ പ്രഖ്യാപിക്കുന്നത് പോക്കിരിത്തരമാണ്; ഇതാണ് നിലപാടെങ്കിൽ മത രാഷ്ട്രത്തിൽ സ്ത്രീകളുടെ ജീവിതം എത്രമേൽ അപകടം പിടിച്ചതും ദുരിത പൂർണ്ണവുമായിരിക്കും

മക്കളാണ്. തട്ടം അവരുടെ തിരഞ്ഞെടുപ്പാണ്.തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരാണ് എന്നൊക്കെ പ്രഖ്യാപിക്കുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ പോക്കിരിത്തരമാണ്. മനുഷ്യ അന്തസ്സിനു നേരെയുള്ള കയ്യേറ്റമാണ്.

ഈ ബോധവും പേറി ജീവിക്കുന്ന മനുഷ്യരുടെ വീട്ടിലുള്ള സ്ത്രീകളെ കുറിച്ചു നിങ്ങൾ ഒന്നു ആലോചിച്ചു നോക്കൂ.. എന്തു ഭയാനകമാവും അവരുടെ ജീവിതം. അന്തസ്സാർന്ന ജീവിതം മൗലിക അവകാശമായി അംഗീകരിച്ച ഭരണഘടനയുള്ള ഒരു രാജ്യത്ത് ഇതാണ് ഇക്കൂട്ടരുടെ നിലപാടെങ്കിൽ, മത രാഷ്ട്രത്തിൽ സ്ത്രീകളുടെ ജീവിതം എത്രമേൽ അപകടം പിടിച്ചതും ദുരിതപൂർണ്ണവുമായിരിക്കും.?

എന്നാണ് ഷുക്കൂർ വക്കീൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. ഈ പോസ്റ്റിനു താഴെ പലരും കമന്റുകളായി നൽകുന്നത് ഇങ്ങനെയാണ്, ധീരമായ നിലപാട്… ഒരു ഉറപ്പും ഇല്ലാത്ത കേവലം വിശ്വാസം മാത്രമായ കാര്യത്തിൽ മതത്തിന്റെ കൂച്ചുവിലങ് ഇട്ടു കുറേ മത ഭ്രാന്തന്മ്മാർ. വസ്ത്രധാരണം ഒക്കെ വ്യക്തിയുടെ ചോയ്സ് അല്ലേ. അത്തിനുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തികൾക്കും ഉണ്ട്. ഇമ്മാതിരി ശാസനകൾക്ക് ഒക്കെ ഇനി അധികകാലം ആയുസ്സുണ്ടാവില്ല.

തട്ടം ഇടാനും ഇടാതിരിക്കാനും എല്ലാവർക്കും അവകാശമുണ്ട്. അത് പോലെ തന്നെ അത് ഇടണമെന്നോ ഇടരുത് എന്നോ നിർബന്ധിക്കാൻ ആർക്കും അവകാശമില്ല അത് ഭാർത്താവാണെങ്കിലും….. പിതാവാണെങ്കിലും.. ഇവിടെ സ്കൂളിൽ ഒരുപാട് മുസ്ലീം കുട്ടികൾ പഠിക്കുന്നുണ്ട്.തട്ടമിട്ട് വരാനായി ഒരു വ്യഗ്രതയും അവർക്കില്ല മറിച്ച് odd men out ആവുമെന്ന ചിന്തയും ഉണ്ട്.പക്ഷേ അമ്മമാരിൽ ചിലർ ഹിജാബ് ധരിച്ചാണ് വരാറ്.

ഞാൻ പറഞ്ഞു വന്നത്,വ്യക്തി ആഘോഷിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചാണ്.വക്കീലെ നിങ്ങൾക്ക് അങ്ങനെയൊക്കെ പറയാം ഞങ്ങൾ ആളുകളെ സ്വർഗ്ഗത്തിലേക്ക് ക്ഷണിക്കുകയും, ആളുകളെ കൂട്ടുകയും ആണ് നിങ്ങൾക്ക് സ്വർഗ്ഗ പൂങ്കാവനത്തിൽ അർതുല്ലസിക്കപ്പെ നിരകത്തിലെ വിറക് ആകണോ ഇതൊക്കെ പറയാൻ ഇവിടെ ഒരു പുരോഗമന പാർട്ടി ഉണ്ട് പോലും😂😂😂 അവർക്ക് ഇതൊന്നും കാണില്ല,

അവരവർക്കിഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിലും ഭക്ഷണം കഴിക്കുന്നതിലും മത മേധാവികൾ ഇടപെടാതിരിക്കുന്നതാണ് നല്ലത്, ശ്രീമതി വി.പി. സുഹ്റ തട്ടമുപേക്ഷിച്ചു. മതമൗലികവാദത്തിനെതിരെ പ്രതിരോധിക്കുക തന്നെ വേണം ! അഴിഞ്ഞാട്ടക്കാരികളാണത്രെ, നമ്മൾ ശ്വസിക്കുന്ന ഓക്സിജന് ജാതിയും മതവും ഉണ്ടോ പിന്നെ എന്താണ് ഈ ലോകത്തിന്റെ പ്രശ്നം…. ഈ ലോകത്തിന്റെ പ്രശ്നം സ്നേഹ ശൂന്യതയാണ്

Prime Reel News

Similar Posts