ക്രൈംബ്രാഞ്ച് സിഐക്കെതിരെ പീഡനക്കേസ്; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; അറസ്റ്റ് ചെയ്‌തേക്കും

വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂർ ക്രൈംബ്രാഞ്ച് സിഐ എ.സി.പ്രമോദിനെതിരെ കുറ്റിപ്പുറം പൊലീസ് കേസെടുത്തു. ആലപ്പുഴ സ്വദേശിനിയുടെ പരാതിയിലാണ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്.

കുറ്റിപ്പുറം സിഐ ആയിരുന്ന പ്രമോദിനെ ഒരു മാസം മുൻപാണ് തൃശൂരിലേക്ക് സ്ഥലം മാറ്റിയത്. വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. മലപ്പുറം വനിതാ പോലീസ് സ്‌റ്റേഷനിലാണ് യുവതി പരാതി നൽകിയത്. സംഭവം കുറ്റിപ്പുറം പോലീസ് സ്‌റ്റേഷനിൽ ആയതിനാൽ കേസ് കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.

Prime Reel News

Similar Posts