സൈഡ് കൊടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; യുവതിയേയും കുടുംബത്തെയും മർദ്ദിച്ചു; SI ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ കേസ്

യുവതിയെയും കുടുംബത്തെയും പൊലീസ് ഉദ്യോഗസ്ഥൻ മർദിച്ചതായി പരാതി. കോഴിക്കോട് നഗരത്തിൽ ഇന്നലെ അർധരാത്രി 12.30 ഓടെയാണ് സംഭവം. നടക്കാവ് എസ്ഐ വിനോദിനെതിരെ യുവതിയും കുടുംബവും പരാതി നൽകി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കാക്കൂർ പൊലീസ് പ്രതിക്കെതിരെ കേസെടുത്തു.

എതിർദിശയിൽ വന്ന വാഹനത്തിലെ യാത്രക്കാരും സൈഡ് നൽകാത്തതിനെ തുടർന്ന് കാറിൽ യാത്ര ചെയ്തിരുന്ന യുവതിയും കുടുംബവും തമ്മിൽ വാക്കേറ്റമുണ്ടായി. സംഭവത്തിൽ എസ്ഐ ഇടപെട്ട് യുവതിയെയും കുടുംബത്തെയും മർദിച്ചു.

എതിർദിശയിൽ നിന്ന് വന്ന വാഹനത്തിലുണ്ടായിരുന്നവർ മോശമായി സംസാരിച്ചു. ഇവരാണ് പോലീസിനെ വിളിച്ചത്. തുടർന്ന് ബൈക്കിൽ എസ്ഐ സ്ഥലത്തെത്തി. മദ്യലഹരിയിലായിരുന്ന മറ്റൊരാളോടൊപ്പം എസ്ഐ വിനോദ് സംഭവസ്ഥലത്തെത്തി. തുടർന്ന് കാറിന്റെ ഡോർ തുറന്ന് ഇയാളും കുടുംബവും പുറത്തിറങ്ങി മർദിക്കുകയായിരുന്നു. വയറ്റിൽ ചവിട്ടുകയും ദേഹത്ത് കടിക്കുകയും ചെയ്തതായും യുവതി പരാതിയിൽ പറയുന്നു.

എസ്‌ഐയ്‌ക്കൊപ്പം ബൈക്കിൽ വന്നയാൾ തന്റെ സ്വകാര്യ ഭാഗങ്ങൾ പിടിച്ച് മർദിച്ചതായി യുവതി ആരോപിക്കുന്നു. എസ്ഐയുടെ മർദനത്തിൽ യുവതിയുടെ ഭർത്താവിനും 11 വയസ്സുള്ള കുട്ടിക്കും പരിക്കേറ്റു. തുടർന്ന് യുവതിയും കുടുംബവും കാക്കൂർ പോലീസിൽ വിവരമറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റ യുവതി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മുഖ്യമന്ത്രിക്കും ബാലാവകാശ കമ്മിഷനും പരാതി നൽകുമെന്നും യുവതി പറഞ്ഞു.

Prime Reel News

Similar Posts