മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സുരേഷ് ഗോപിക്കെതിരെ കേസെടുത്തു

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് നടൻ സുരേഷ് ഗോപിക്കെതിരെ കേസെടുത്ത് പോലീസ്. കോഴിക്കോട് കമ്മീഷണർക്ക് മാധ്യമപ്രവർത്തക നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്. 354 A (A (ലൈംഗികാതിക്രമം) പ്രകാരമാണ് കേസ്.

 

പരാതിയിൽ പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു. കോഴിക്കോട് പോലീസ് മേധാവിയും റിപ്പോർട്ട് നൽകണം. സുരേഷ് ഗോപിയുടേത് തുറന്നുള്ള ക്ഷമാപണമായി മാധ്യമ പ്രവർത്തക പോലും കാണുന്നില്ല.

 

ക്ഷമിച്ചാൽ തീരുന്ന പ്രശ്നവുമല്ല. സുരേഷ് ഗോപിയെ പിന്തുണച്ച് മാധ്യമപ്രവർത്തകയെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷൻ മേധാവി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Prime Reel News

Similar Posts