തിയേറ്ററിൽ കാണികൾക്കിടയിലൂടെ നഗ്നനായി മുട്ടിൽ ഇഴഞ്ഞെത്തി മോഷണം; തിരുവനന്തപുരത്തെ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ആറ്റിങ്ങലിൽ സിനിമാ തീയേറ്ററിനുള്ളിൽ കാണികൾക്കിടയിലൂടെ  മുട്ടുകു, ത്തി നഗ്നനായി ഇഴഞ്ഞെത്തി മോഷ്ടിക്കുന്ന ആളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. തിയേറ്ററിൽ സിനിമ കാണാനെത്തിയ കടയ്ക്കാവൂർ, ചിറയിൻകീഴ് സ്വദേശികളായ യുവതികളുടെ പേഴ്‌സുകളാണ് മോഷണം പോയത്.

 

ഇതിനുശേഷം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയുടെ ദൃശ്യങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ആറ്റിങ്ങൽ ഗംഗ തിയറ്ററിലാണ് സംഭവം. പഴ്സ് മോഷണം പോയതിനെ തുടർന്ന് യുവതികൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

 

ആദ്യം തീയറ്ററിൽ കയറിയ യുവാവ് സീറ്റിൽ ഇരിക്കുന്നവരെ നോക്കി. അതിനുശേഷം വസ്ത്രങ്ങൾ അഴിച്ചുമാറ്റി അടിവസ്ത്രം മാത്രം ധരിച്ച് മുട്ടുകു, ത്തി ഇഴഞ്ഞ് എല്ലാവരുടെയും ഇരിപ്പിടത്തിനരികിലെത്തി മോഷണം തുടങ്ങി.

 

സിനിമയിൽ മുഴുകിയിരുന്നവർ ഇതൊന്നും ശ്രദ്ധിച്ചില്ല. ഇയാൾ സ്ഥിരമായി ഇത്തരത്തിലുള്ള മോഷണം നടത്തുന്നതായും സംശയിക്കുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോൾ.

Prime Reel News

Similar Posts