ചാണ്ടി ഉമ്മന്റെ ഫെയ്സ്ബുക്ക് പേജിന്‍റെ കവര്‍ ചിത്രം മാറ്റി; ശബരിമല ശ്രീകോവിലിലെ ‘തത്വമസി’

ചാണ്ടി ഉമ്മൻ എംഎൽഎ തന്റെ ഫേസ്ബുക്ക് പേജിന്റെ കവർ ചിത്രം മാറ്റി. ശബരിമലയിലെ ‘തത്വമസി’യുടെ ചിത്രമാണ് ചാണ്ടി ഉമ്മൻ പങ്കുവെച്ചിരിക്കുന്നത്. പുതുപ്പള്ളിയിൽ റെക്കോർഡ് വിജയം നേടിയ ചാണ്ടി ഉമ്മൻ എംഎൽഎയായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു

37,719 വോട്ടിന്റെ മണ്ഡലത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മൻ നിയമസഭയിലെത്തുന്നത്. പുതുപ്പള്ളിയെ ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷവും മറികടന്നായിരുന്നു ചാണ്ടി ഉമ്മന്റെ ജയം. നിയമസഭയിൽ രാവിലെ പത്തോടെ ചോദ്യോത്തര വേളയ്ക്ക് ശേഷമായിരുന്നു ദൈവനാമത്തിൽ സത്യപ്രതിജ്ഞ.

ശേഷം സ്പീക്കറെയും മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനെയും സഭാംഗങ്ങളെയും ചാണ്ടി ഉമ്മൻ അഭിവാദ്യം ചെയ്തു. പ്രതിപക്ഷ ബെഞ്ച് ആവേശത്തോടെ ചാണ്ടി ഉമ്മനെ സ്വീകരിച്ചു. തൃക്കാക്കര എം.എല്‍.എ ഉമ തോമസിന്‍റെ അരികിലാണ് ചാണ്ടി ഉമ്മന്‍റെ ഇരിപ്പിടം.

Prime Reel News

Similar Posts