സ്നാപ് ചാറ്റിലെ സൗഹൃദം കൂടി; സുഹൃത്തിനു മാലയും കൊലുസും ഊരിനല്‍കി വിദ്യാര്‍ത്ഥിനി; അറസ്റ്റ്

ആലപ്പുഴ ചേപ്പാടുള്ള ഹൈസ്കൂൾ വിദ്യാർത്ഥിനിയുമായി സോഷ്യൽ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച് ഒന്നരലക്ഷം രൂപ വിലയുള്ള സ്വർണ്ണഭരണങ്ങൾ കൈക്കലാക്കിയ വയനാട് സ്വദേശികളായ യുവാവിനെയും കൂട്ടാളിയെയും കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. മിഥുൻദാസ് , അക്ഷയ് എന്നിവരാണ് പിടിയിലായത് . വിദ്യാർത്ഥിനിയെ സ്നാപ് ചാറ്റിലൂടെയാണ് മിഥുൻ ദാസ് പരിചയപ്പെട്ടത്.

വാഹനത്തിന്റെ ആർസി ബുക്ക് പണയം വെച്ചത് തിരികെ എടുക്കാനാണന്ന് വിശ്വസിപ്പിച്ചാണ് കുട്ടിയിൽ നിന്ന് മൂന്നേ മുക്കാൽ പവൻ സ്വർണം കൈവശപ്പെടുത്തിയത്. പെൺകുട്ടി ഉപയോഗിച്ചിരുന്ന മാലയും സ്വർണ്ണകൊലുസുമാണ് തട്ടിയെടുത്തത്. മൊബൈൽഫോൺ ലൊക്കേഷൻ കേന്ദീകരിച്ച് നടത്തിയ അന്വേഷണത്തിൽ കരീലക്കുളങ്ങര എസ്എച്ച് ഒ ഏലിയാസ്.പി.ജോർജിന്റെ നേതൃത്വത്തിലുള്ള പെലിസ് സംഘം ഇവരെ പിടികൂടി. ഹരിപ്പാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Prime Reel News

Similar Posts