വിമാനത്താവളത്തിൽ ജീവനോട് മല്ലിട്ട് യാത്രക്കാരൻ; തക്ക സമയത്ത് സിപിആർ നൽകി ജീവൻ രക്ഷിച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥർ

അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നും മുംബൈയിലേക്ക് പോകാനെത്തിയ യാത്രക്കാരനു പെട്ടെന്നുണ്ടായ ഹൃദയാഘാതം തക്ക സമയത് എത്തിയ ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥൻ സിപിആർ നൽകി രക്ഷിച്ചു. സുരക്ഷാ പരിശോധനയ്ക്കിടെയാണ് യാത്രക്കാരന് ഹൃദയാഘാതമുണ്ടായത്.

സിഐഎസ്എഫ് സബ് ഇൻസ്പെക്ടർ കപിൽ രാഘവ് ഉടൻ തന്നെ യാത്രക്കാരന് കാർഡിയോപൾമണറി റെസസിറ്റേഷൻ (സിപിആർ) നടത്തുകയും അദ്ദേഹത്തെ വിജയകരമായി പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ധീരതയുടെ വിഡിയോ സിഐഎസ്എഫിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പങ്കുവച്ചു. തക്ക സമയത്തെ ഈ പ്രവർത്തനത്തെ എല്ലാവരും അഭിനന്ദനം കൊണ്ട് മൂടുകയാണ്.

തമിഴ്‌നാട്ടിൽ ഒരാൾ ബോധം നഷ്ടമായ കുരങ്ങന് അടിയന്തര സിപിആർ നൽകി പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നത് വിഡിയോ അടുത്തിടെ ശ്രദ്ധനേടിയിരുന്നു. ആംബുലൻസ് ഡ്രൈവറായ വ്യക്തി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മരത്തിൽ തൂ, ങ്ങി നിൽക്കുന്ന കുരങ്ങനെ കണ്ടത്. പെട്ടന്നുണ്ടാകുന്ന അപകടങ്ങളിൽ പലരും എന്തുചെയ്യണം എന്നറിയാതെ നോക്കിനിൽക്കുമ്പോൾ സമചോതിമായ ഇടപെടലുകൾ നടത്താൻ കഴിയുന്നത് ചിലപ്പോഴൊക്കെ പലരുടെയും ജീവൻ തന്നെ രക്ഷിക്കാൻ കാരണമായേക്കാം.

Prime Reel News

Similar Posts