കാമുകിയെ ശല്യം ചെയ്തതിനു മേലുദ്യോഗസ്ഥനെ കൊ, ന്നു കുഴിച്ചുമൂടിയ സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റിൽ

കാമുകിയെ ശല്യപ്പെടുത്തുകയും കടം വാങ്ങിയ തുക തിരികെ നല്‍കിയില്ലെന്നും പറഞ്ഞ് മേലുദ്യോഗസ്ഥനെ കൊന്ന് കുഴിച്ചുമൂടി സര്‍ക്കാര്‍ ജീവനക്കാരന്‍. സര്‍വേ ഓഫ് ഇന്ത്യയിലെ സീനിയര്‍ സര്‍വേയറാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ ആര്‍.കെ പുരത്താണ് നാടിനെ നടുക്കിയ കൊലപാതകം. സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സിലാണ് മൃ, തദേഹം കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ഇട്ടത്.

ചോദ്യം ചെയ്യലിൽ പണമിടപാടിന്റെ പേരിലാണ് മഹേഷിനെ കൊലപ്പെടുത്തിയതെന്ന് അനീഷ് (24) സമ്മതിച്ചതായി ഡൽഹി പോലീസ് പത്രക്കുറിപ്പിൽ അറിയിച്ചു. മഹേഷിൽ നിന്ന് 9 ലക്ഷം രൂപ കടം വാങ്ങിയെന്നും അതിനായി മഹേഷ് തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നുവെന്നും അനീഷ് സമ്മതിച്ചതായി പോലീസ് പറഞ്ഞു. ആർകെ പുരത്തെ ആളൊഴിഞ്ഞ വീടിന്റെ പിൻഭാഗത്ത് കുഴിച്ചിട്ടിരുന്ന മഹേഷിന്റെ മൃ, തദേഹം പോലീസ് കണ്ടെടുത്തു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 365, 302, 201 വകുപ്പുകൾ പ്രകാരം ആർകെ പുരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും നിലവിൽ വിഷയം അന്വേഷിക്കുകയും ചെയ്തു. “സാങ്കേതിക തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിൽ അനീഷ് കുറ്റം സമ്മതിച്ചു. അതനുസരിച്ച്, കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയായ അനീഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു” പോലീസ് പറഞ്ഞു.

ആഗസ്റ്റ് 28ന് അനിഷ് അവധിയെടുത്ത് ഗൂഢാലോചന നടത്തി. ലാജ്പത് നഗര്‍, സൗത്ത് എക്സ്റ്റന്‍ഷന്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം കൊലപാതകത്തിനും അത് മറച്ചുവെക്കാനാവശ്യമായ സാധനങ്ങള്‍ വാങ്ങിയെന്നും പോലീസ് പറഞ്ഞു. ആറടി പോളിത്തീന്‍ കവറും ഇയാള്‍ വാങ്ങി. സംഭവദിവസം അനിഷ് മഹേഷിനെ ക്വര്‍ട്ടേഴ്‌സിലെത്തിച്ചു. വീട്ടിലെത്തിയ മഹേഷിനെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് തലയ്‌ക്ക് അ, ടിച്ചു വീഴ്‌ത്തി. തുടര്‍ന്ന് സോനിപട്ടിലെ വീട്ടിലേക്ക് രക്ഷപ്പെട്ടു. അടുത്ത ദിവസം തിരിച്ചെത്തിയ അനീഷ് 1.5 അ, ടി താഴ്ചയില്‍ കുഴിയെടുത്ത് മൃ, തദേഹം കുഴിച്ചിട്ടു.

പിന്നീട് സിമന്റ് ഉപയോഗിച്ച് കുഴി മൂടുകയായിരുന്നു. മഹേഷ് വീട്ടില്‍ എത്താത്തിനെ തുടര്‍ന്ന് മഹേഷിന്റെ സഹോദരന്‍ പരാതി നല്‍കി. സെപ്റ്റംബര്‍ 2 ന് മൃ, തദേഹം പോലീസ് കണ്ടെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Prime Reel News

Similar Posts