ഓണം ബംമ്പറടിച്ചവർക്ക് പണം നൽകരുത്; 25 കോടി രൂപ സർക്കാർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണം; പരാതിയുമായി തമിഴ്നാട് സ്വദേശി

സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബമ്പർ ഒന്നാം സമ്മാനമായ ടിക്കറ്റ് തമിഴ്നാട്ടിലെ കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിനാണ് ലഭിച്ചതെന്നും അതിനാൽ സമ്മാനം നൽകരുതെന്നുമാണ് തമിഴ്നാട് സ്വദേശിയുടെ പരാതി. കേരള സംസ്ഥാന ലോട്ടറി മറ്റ് സംസ്ഥാനങ്ങളിൽ വിൽക്കാൻ പാടില്ലെന്നാണ് നിലവിലെ നിയമം.

എന്നാൽ ബൃന്ദ ചാരിറ്റബിള് ട്രസ്റ്റ് ഉടമ ഡി.അൻപുരോസ് മുഖ്യമന്ത്രിക്കും ലോട്ടറി ഡയറക്ടറേറ്റിനും നൽകിയ പരാതിയില് കേരളത്തിലെ ഏജൻസിയിൽ നിന്നും കമ്മീഷൻ അടിസ്ഥാനത്തിൽ തമിഴ് നാട്ടിലെ ചില ഭാഗങ്ങളില് ഒന്നാം സമ്മാനമായ ലോട്ടറി ടിക്കറ്റ് വിറ്റതായി പറയുന്നു. ഈ തവണ സമ്മാനത്തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണമെന്നും ഡി അൻപു റോസ് സർക്കാരിനോട് ആവശ്യപ്പെട്ടു.

കരിഞ്ചന്തയിൽ വിറ്റയാൾക്കാണ് സമ്മാനം ലഭിച്ചതെന്ന് ബൃന്ദ ചാരിറ്റബിൾ ട്രസ്റ്റ് ഉടമ കൂടിയായ ഡി അൻബു റോസ് പരാതിയിൽ പറയുന്നു. ഇതര സംസ്ഥാനങ്ങളിലെ വിലാസക്കാർക്ക് സമ്മാനങ്ങൾ ലഭിച്ചാൽ അത് പരിശോധിക്കാൻ ഭാഗ്യക്കുറി വകുപ്പിന് പ്രത്യേക സമിതിയുണ്ടെന്നും ആ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ സമ്മാനം നൽകൂവെന്നും ലോട്ടറി അധികൃതർ പറഞ്ഞു. കേരള ലോട്ടറി മറ്റ് സംസ്ഥാനങ്ങളിൽ വിൽക്കാൻ പാടില്ല.

അന്യസംസ്ഥാനക്കാർ കേരളത്തിൽ വന്ന് ലോട്ടറി വാങ്ങിയാൽ തടയാനാകില്ലെന്നും ഇവർ പറഞ്ഞു. കോഴിക്കോട് പാളയത്തെ ബാവ ഏജൻസിയിൽ നിന്നുള്ള ടിഇ 230662 എന്ന ടിക്കറ്റിന് 25 കോടി ലഭിച്ചു. തിരുപ്പൂർ പെരുമാനെല്ലൂർ സ്വദേശികളായ പാണ്ഡ്യരാജ് 59, കുപ്പുസ്വാമി 45, കോയമ്പത്തൂർ അന്നൂർ സ്വദേശികളായ സ്വാമിനാഥൻ 40, രാമസ്വാമി 42 എന്നിവർക്കാണ് ഭാഗ്യകുറി അടിച്ചത്. പാലക്കാട് വാളയാറിൽ നിന്നാണ് ഇവർ ടിക്കറ്റ് എടുത്തതെന്നാണ് പറയുന്നത്.

Prime Reel News

Similar Posts