ഇന്ത്യൻ ശിക്ഷാ നിയമങ്ങൾ മാറുന്നു; പെൺകുഞ്ഞിനെ പീഡിപ്പിച്ചാൽ തൂക്കുകയർ; ക്രിമിനൽ നിയമം പൊളിച്ചെഴുതും

പാർലമെന്റിന്റെ വർഷ കാല സമ്മേളനത്തിന്റെ അവസാന ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മൂന്ന് പുതിയ ബില്ലുകളാണ് ലോക്‌ സഭയിൽ അവതരിപ്പിച്ചത്.പന്ത്രണ്ട് വയസ്സ് വരെയുള്ള പെൺകുട്ടികളെ മാനഭംഗപ്പെടുത്തുന്നവർക്കും, ആൾക്കൂട്ട കൊലപാതകത്തിനും ഭീകര പ്രവർത്തനങ്ങൾക്കും ഇനി മുതൽ വധശിക്ഷ. കൂട്ടമാനഭങ്ങ ത്തിനു ജീവപര്യന്തം. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചാൽ 10 വർഷം ജയിൽ, രാജ്യദ്രോഹത്തിന് ജീവവര്യന്തം വരെയാണ് ശിക്ഷ.

ക്രിമിനൽ നിയമം നടപ്പാക്കുന്നതിൽ ഇന്ത്യയെ കർശനമായ രാജ്യമാക്കാൻ നരേന്ദ്രമോദി സർക്കാർ തീരുമാനിച്ചു.1860 മുതൽ രാജ്യത്ത് നിലനിൽക്കുന്ന ഇന്ത്യൻ ക്രിമിനൽ നിയമങ്ങൾ അടിമുടി പൊളിച്ചെഴുതി കൊണ്ടാണ് മൂന്നു ബില്ലുകൾ ആഭ്യന്തരമന്ത്രി അമിത ഇന്നലെ ലോകസഭയിൽ അവതരിപ്പിച്ചത്.ബില്ലുകൾ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടു. നിയമത്തിന് ഹിന്ദിയിലുള്ള പേരുകളും നൽകി. പോലീസിനെയും മറ്റു ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്യാൻ 120 ദിവസത്തിനകം സർക്കാർ അനുമതി നൽകണം.

ഇല്ലെങ്കിൽ ഇത് അനുമതിയായി കണക്കാക്കും.511 വകുപ്പുകൾ ഉണ്ടായിരുന്ന ഐപിസി 356 വകുപ്പുകളിൽ ആക്കി ചുരുക്കി. 175 വകുപ്പുകൾ ഭേദഗതി ചെയ്തു.രാജ്യദ്രോഹ വകുപ്പ് മാറ്റും. പകരം നിങ്ങൾ രാജ്യത്തിനെതിരെ നീങ്ങുകയോ, എഴുതുകയോ ,കുപ്രചരണങ്ങൾ നടത്തുകയോ ചെയ്താൽ അത് കൂടുതൽ മാരകമായ പ്രഹരമാകും. പോലീസിന്റെ അനീതിയും പോലീസിന്റെ നിസാര കേസും തടയും. കള്ളക്കേസ് ചുമത്തുന്ന ഉദ്യോഗസ്ഥനിൽനിന്ന് നിരപരാധികൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള വകുപ്പുകളും ഉൾപ്പെടുത്തും.

ഒന്നിലധികം കള്ളക്കേസുകൾ ചുമത്തുന്ന പോലീസ് ഉദ്യോഗസ്ഥനെ പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ, നൽകാതെ സർവീസിൽ നിന്ന് പുറത്താക്കുമെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. കേസ് തെറ്റാണെന്ന് തെളിഞ്ഞാൽ അന്വേഷണ ഉദ്യോഗസ്ഥൻ ഇരകൾക്ക് നേരിട്ട് നഷ്ടപരിഹാരം നൽകണം. സിവിൽ സർവീസുകാരെ പ്രോസിക്യൂട്ട് ചെയ്യാൻ 120 ദിവസത്തിനകം അനുമതി നൽകണം. നിലവിൽ ഇന്ത്യയിൽ 80 85% കേസുകളും ശിക്ഷിക്കപ്പെടാതെ പോകുന്നു.

ഇത് തടയാനും 80 മുതൽ 100% വരെ കേസുകളിൽ ശിക്ഷ ഉറപ്പാക്കാനും എവിഡൻസ് ആക്ട് തിരുത്തിയെഴുതും.തെരഞ്ഞെടുപ്പിൽ വോട്ടിന് പണം നൽകുന്നവർക്കും ജയിൽ ശിക്ഷ നിർബന്ധമാക്കും. ഇനി മുതൽ ബലാത്സംഗത്തിന് 10 വർഷത്തിന് പകരം 20 വർഷം അല്ലെങ്കിൽ ജീവപര്യന്തം ശിക്ഷ ലഭിക്കും. ജീവപര്യന്തമെന്നാൽ നമ്മുടെ നാട്ടിലെ പാർട്ടിക്കാരെ പരോൾ ചെയ്ത് വെറുതെ വിടുന്ന രീതി ഇനി ഉണ്ടാകില്ല. പരോളില്ലാതെ ജയിലിൽ ജീവിതം.

പോക്‌സോ കേസിൽ വധശിക്ഷ ലഭിക്കും. POCSO കേസുകളിൽ, കുട്ടികളെ കൊ, ല്ലുന്ന കാര്യത്തിൽ നിർബന്ധിത വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന വകുപ്പുകളുണ്ട്. ജീവപര്യന്തമെന്നാൽ ജീവപര്യന്തം തടവാണെന്നും ബിൽ വ്യക്തമാക്കുന്നു. വിവിധ വകുപ്പുകളിൽ ആയിരുന്ന ഭീകര പ്രവർത്തനം, ഭരണകൂടത്തിനെതിരായ സായുധ കലാപം ,വിഘടന വാദം രാജ്യത്തിൻറെ പരമാധികാരത്തിന് വെല്ലുവിളി തുടങ്ങിയ കുറ്റങ്ങൾ ഒറ്റ വകുപ്പിലാക്കി. പീഡിപ്പിക്കപ്പെട്ട സ്ത്രീകളുടെ മൊഴിയോ വീഡിയോ റെക്കോർഡിങ് നിർബന്ധമാണ്.

18 വയസ്സിന് മുകളിൽ പ്രായമുള്ള ഭാര്യയുമായുള്ള ലൈംഗിക ബന്ധം മാനഭംഗമാവില്ല. ചതിയിലൂടെയുള്ള വിവാഹവും, ലൈംഗികബന്ധവും പ്രത്യേക വകുപ്പാക്കി .സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭച്ഛിദ്രത്തിന് ജീവപര്യന്തം തടവും അല്ലെങ്കിൽ പത്ത് വർഷം തടവും പിഴയും നൽകുന്നു. 2027 ഓടെ രാജ്യത്തെ എല്ലാ ജയിലുകളും കമ്പ്യൂട്ടർവത്കരിക്കും.

ഒരാളെ അറസ്റ്റ് ചെയ്താൽ അയാളുടെ കുടുംബത്തെ അറിയിക്കും. 7 വർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ ഫോറൻസിക് സംഘം കു, റ്റകൃ, ത്യം നടന്ന സ്ഥലം സന്ദർശിക്കേണ്ടി വരും. ബില്ലുകൾ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടുമെന്ന് അമിത് ഷാ വ്യക്തമാക്കി.

Prime Reel News

Similar Posts