സഫ്നയുടെ പെരുമാറ്റത്തിൽ സംശയം തോന്നി പരിശോധന; കരിപ്പൂരിൽ ഒന്നേകാൽ കൂടി വില വരുന്ന സ്വർണ്ണം ഒളിപ്പിച്ചു കൊണ്ടുവന്ന ദമ്പതികൾ കസ്റ്റംസ് പിടിയില്‍

മലപ്പുറം മലപ്പുറം കരിപ്പൂരിൽ വിമാനത്താവളം വഴി ഒന്നേകാൽ കോടി രൂപ വില വരുന്ന സ്വർണ്ണം ഒളിപ്പിച്ചു കൊണ്ടുവന്ന ദമ്പതികൾ കസ്റ്റംസ് പിടിയിലായി. മലപ്പുറം വഴിക്കടവ് സ്വദേശികളായ അമീർ മോൻ, സഫ്ന എന്നിവരാണ് അടിവസ്ത്രത്തിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനേടെ പിടിയിലായത്.

ജിദ്ദയിൽ നിന്നും കഴിഞ്ഞ ദിവസം രാത്രിയാണ് ഇവർ എയർ ഇന്ത്യ എക്സ്പ്രസിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. സഫ്നയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനാലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. സഫ്നയുടെ പക്കൽ നിന്നും 1104ഗ്രാം സ്വർണ്ണ മിശ്രിതം അധിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.

അമീർ മോൻറെ പക്കൽ നിന്നും ക്യാപ്സൂൾ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. ഇവരുടെ പക്കൽ നിന്നും പിടികൂടിയ സ്വർണ്ണ മിശ്രിതത്തിൽ നിന്നും 24 ക്യാരറ്റ് പരിശുദ്ധിയുള്ള 2055 ഗ്രാം സ്വർണ്ണം വേർതിരിച്ച് എടുത്തു.

കുടുംബസമേതം എത്തുന്ന യാത്രക്കാർക്ക് നൽകുന്ന സവിശേഷ പരിഗണന ദുരുപയോഗം ചെയ്ത് സ്വർണ്ണം കടത്താനാണ് അമീറും, സഫ്നയും ശ്രമിച്ചതെന്നും, രണ്ടുപേർക്കും കള്ളക്കടത്ത് സംഘം 50,000 രൂപ വീതമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. ദമ്പതികളോട് ഒപ്പം ഇവരുടെ കുട്ടിയും കൂടെയുണ്ടായിരുന്നു. ഇവർക്കെതിരെ ഉടൻതന്നെ നടപടികൾ സ്വീകരിക്കുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Prime Reel News

Similar Posts