വീരമൃത്യു വരിച്ച ആദ്യ അഗ്നിവീര്‍; അക്ഷയ് ലക്ഷ്മണിന് ഒരു കോടിയിലധികം രൂപയുടെ സഹായം നല്‍കുമെന്ന് കരസേന
സിയാച്ചിനിൽ വീരമൃത്യു വരിച്ച ആദ്യ അഗ്നിവീര്‍ സേനാംഗമായ അക്ഷയ് ലക്ഷ്മണിന് സൈന്യം ഒരു കോടി രൂപ നൽകും. 48 ലക്ഷം രൂപ ഇൻഷുറൻസായി നൽകും. മറ്റ് ആനുകൂല്യങ്ങളായി 44 ലക്ഷം രൂപയും നൽകും. അഗ്‌നിവീറുകളുടെ സേവാ നിധി വിഹിതവും (30 ശതമാനം) സമാനമായ തുകയുടെ സർക്കാർ വിഹിതവും അതിന്റെ പലിശയും ലഭിക്കും.
ഇതിനുപുറമെ, ബാക്കിയുള്ള നാല് വർഷത്തെ സേവനത്തിന്റെ മുഴുവൻ ശമ്പളവും നൽകും. ലക്ഷ്മണന്റെ കാര്യത്തിൽ ഇത് 13 ലക്ഷത്തിലേറെ വരും. ആംഡ് ഫോഴ്‌സ് ബാറ്റിൽ കാഷ്വാലിറ്റി ഫണ്ടിൽ നിന്ന് എട്ട് ലക്ഷം രൂപ കുടുംബത്തിന് നൽകും. ആർമി വൈവ്‌സ് വെൽഫെയർ അസോസിയേഷൻ അടിയന്തര ധനസഹായമായി 30,000 രൂപയും നൽകുമെന്ന് സൈന്യം വിശദീകരിക്കുന്നു.
സിയാച്ചിനിൽ വീരമൃത്യു വരിച്ച അഗ്നിവീർ അക്ഷയ് ലക്ഷ്മണന് സഹായം ലഭിക്കാത്തതിനെ തുടർന്ന് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സൈനികർ മരിച്ചാൽ അവരുടെ കുടുംബങ്ങൾക്ക് പെൻഷനോ മറ്റ് സഹായമോ ലഭിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. എന്നാൽ ബിജെപി ഇത് നിഷേധിച്ചു. പിന്നാലെയാണ് കരസേന ഉദ്യോഗസ്ഥര്‍ സഹായവുമായി രംഗത്തെത്തിയത്.
ഈ വേ, ദനയുടെ വേളയിൽ അക്ഷയുടെ കുടുംബത്തോടൊപ്പം നിൽക്കുന്നുവെന്ന് ആർമിയുടെ നോർത്തേൺ കമാൻഡ് ട്വിറ്ററിൽ കുറിച്ചു. സൈനിക സല്യൂട്ട് നൽകുന്ന ചിത്രങ്ങളും ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
