ഇതൊരു കലയല്ലേ കൊല്ലാൻ പാടുണ്ടോ എന്നൊക്കെ പലരും ചോദിക്കാറുണ്ട്; എനിക്ക് ഇത് കലയും കൊലയൊന്നുമല്ല, ജോലിയാണ്: ധ്യാൻ ശ്രീനിവാസൻ
നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് ധ്യാന് ശ്രീനിവാസൻ. സഹോദരൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. സിനിമ ചെയ്യുന്നതിനു പുറമെ ധ്യാനിന്റെ അഭിമുഖങ്ങളും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഇപ്പോഴിതാ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ധ്യാൻ പങ്കുവെച്ച കാര്യങ്ങൾ ശ്രദ്ധേയമാണ്.
“എനിക്ക് വരുന്ന സിനിമകൾ ഞാൻ കൃത്യമായി പൂർത്തിയാക്കുന്നു. സിനിമയെ ഒരു ജോലിയായി മാത്രമേ ഞാൻ കണക്കാക്കൂ. പലരും പറയാറുണ്ട് ഇതൊരു കലയല്ലേ, കൊ, ല്ലാൻ പാടുണ്ടോ എന്നൊക്കെ. പക്ഷേ എന്നാൽ എനിക്കിത് കലയും കൊലയൊന്നുമല്ല ഇതെന്റെ ജോലി മാത്രമാണ്. സിനിമകൾ പരാജയപ്പെടാനുള്ള കാരണങ്ങൾ പലതാണ്. പല സിനിമകൾ പരാജയപ്പെട്ടിട്ടും എന്തുകൊണ്ടാണ് എനിക്ക് ഇത്രയധികം സിനിമകൾ ചെയ്യാൻ അവസരം ലഭിക്കുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
“എനിക്ക് അവസരം തരുമോ എന്ന് ഞാൻ ആരുടെയും അടുത്ത് പോയി പറയാറില്ല. ഒരു സംവിധായകനോ നിർമ്മാതാവോ കഥ കേൾക്കുകയും അവർ തീരുമാനിക്കുന്ന നടനോട് കഥ പറയുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് സംവിധായകനും നിർമ്മാതാവും ഇത്രയും പരാജയപ്പെട്ട ഒരു നടനോട് കഥ പറയുന്നത്? വരുന്ന തിരക്കഥകൾ കേൾക്കുമ്പോൾ തന്നെ മോശമാണെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ ഇത് എന്റെ ജോലി. അതുകൊണ്ടാണ് ഞാൻ അത് ചെയ്യുന്നത്. ഇത്രയും പരാജയമുണ്ടായിട്ടും സിനിമകളുടെ എണ്ണം കൂടിയട്ടെ ഉള്ളു.
സിനിമകൾ എനിക്ക് സൗഹൃദമാണ്. സൗഹൃദത്തിന്റെ പേരിൽ ഒരുപാട് സിനിമകൾ ചെയ്യാറുണ്ട്. പരാജയപ്പെടുമെന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഇത്തരം സിനിമകൾ അവർക്കായി നിർമിക്കുന്നത്. അഭിനയത്തോട് കൃത്യമായൊരു കരിയർ പ്ലാനിംഗ് ഒന്നും എനിക്കില്ല. എന്നിട്ടും വളരെയധികം സിനിമകളാണ് എന്റെ അടുത്തേക്ക് വരുന്നത്’ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
