സൗജന്യമായി മൽസ്യം നൽകാത്തതിനാൽ കൊല്ലത്ത് ഭിന്ന ശേഷിക്കാരന് മ, ർദ്ദനം; പ്രതി പിടിയിൽ
സൗജന്യമായി മീന്‍ നല്‍കാത്തതിന്റെ വിരോധത്തില്‍ ഭിന്ന ശേഷിക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച പ്രതി പിടിയില്‍. കൊല്ലം പാരിപ്പള്ളിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കല്ലുവാതുക്കല്‍ സ്വദേശി സുധിയാണ് അറസ്റ്റിലായത്.
ശാസ്ത്രിമുക്കില്‍ മത്സ്യകച്ചവടം ചെയ്യുന്ന സന്തോഷിനെയാണ് കഴിഞ്ഞ മാസം 13ന് സുധി അസഭ്യം പറഞ്ഞ് മര്‍ദ്ദിച്ച് തറയില്‍ തള്ളിയിട്ട് വലിച്ചിഴച്ച് മുതുകിലും വയറ്റിലും ചവിട്ടിയത്. മര്‍ദ്ദിച്ചതിന് പിന്നാലെ വില്‍പ്പനയ്ക്കായി വച്ചിരുന്ന മീന്‍ മുഴുവന്‍ പ്രതി വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തിരുന്നു.
