അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ: അക്ഷതം ഏറ്റുവാങ്ങി ദിലീപും കാവ്യാമാധവനും

രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ഭാഗമായി നടൻ ദിലീപും നടി കാവ്യാമാധവനും അക്ഷതം ഏറ്റുവാങ്ങി. ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളിൽ നിന്ന് ഇരുവരും അക്ഷതം ഏറ്റുവാങ്ങി. പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാനുള്ള ക്ഷണവും ഇവർക്ക് നൽകിയിട്ടുണ്ട്.

ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ നേരിട്ട് ദിലീപിന്റെ വീട്ടിലേക്ക് എത്തി അക്ഷതം കൈമാറി. സുദർശനിൽനിന്ന് ആർഎസ്എസ് പ്രചാരക് എസ്.ദിലീപും കാവ്യയും അക്ഷതം ഏറ്റുവാങ്ങി. ഇതിന്റെ ചിത്രങ്ങൾ ട്രസ്റ്റ് അംഗങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. നടൻ മോഹൻലാലും കഴിഞ്ഞ ദിവസം അക്ഷതം ഏറ്റുവാങ്ങിയിരുന്നു.

നിരവധി സിനിമാ താരങ്ങൾ ഇതിനോടകം ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളിൽ നിന്ന് അക്ഷതം സ്വീകരിച്ചു കഴിഞ്ഞു. ഉണ്ണി മുകുന്ദൻ, അജയകുമാർ, അനുശ്രീ, തുടങ്ങിയവരാണ് കഴിഞ്ഞ ദിവസങ്ങളിൽ അക്ഷതം വാങ്ങിയത്.

Prime Reel News