പള്ളികളിൽ ‘കേരള സ്റ്റോറി’ പ്രദർശിപ്പിച്ച് ഇടുക്കി രൂപത; മത പഠന ക്ലാസിനിടെയാണ് കേരള സ്റ്റോറി പ്രദർശിപ്പിച്ചത്

ഇടുക്കി രൂപതയിലെ പള്ളികളിൽ വിവാദ ചിത്രം ‘കേരള സ്റ്റോറി’ പ്രദർശിപ്പിച്ചു. ദൂരദർശനിൽ ചിത്രം പ്രദർശിപ്പിക്കുന്നത് വിവാദമായ സാഹചര്യത്തിലാണ് രൂപതയിലെ പള്ളികളിൽ വിദ്യാർഥികൾക്കായി ചിത്രം പ്രദർശിപ്പിച്ചത്. 10, 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കായുള്ള വിശ്വാസോത്സവത്തിൻ്റെ ഭാഗമായാണ് കേരള സ്റ്റോറി പ്രദർശിപ്പിച്ചതെന്നാണ് റിപ്പോർട്ട്.

4 ആം തീയതിയാണ് സിനിമാ പ്രദർശനം നടന്നത്. അവധിക്കാലത്ത് നടക്കുന്ന വിശ്വാസോത്സവത്തിൻ്റെ ഭാഗമായാണ് കേരള സ്റ്റോറി പ്രദർശിപ്പിച്ചതെന്ന് രൂപത പിആർഒ ജിൻസ് കാരക്കാട്ടിൽ പ്രതികരിച്ചു. ‘പ്രണയം’ എന്നതായിരുന്നു ഈ വർഷത്തെ വിശ്വാസോത്സവ പുസ്തകത്തിൻ്റെ വിഷയം. കുട്ടികളിലും യുവാക്കളിലും ബോധവൽക്കരണത്തിൻ്റെ ഭാഗമായാണ് ചിത്രം പ്രദർശിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്തതെന്ന് പി.ആർ.ഒ.

Scroll to Top