സിദ്ദിഖിന്റെ നില ഗുരുതരം; 24 മണിക്കൂറത്തെ നിരീക്ഷണത്തിനുശേഷം ഇന്ന് വൈകിട്ട് മെഡിക്കൽ ബോർഡ് യോഗം

സംവിധായകനായ സിദ്ദിഖിന്റെ നില ഇപ്പോഴും ഗുരുതര അവസ്ഥയിൽ തന്നെ തുടരുകയാണെന്ന് റിപ്പോർട്ട്. അദ്ദേഹം ഇപ്പോഴും എക്‌മോ സപ്പോർട്ടിലാണ് ഉള്ളതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 24 മണിക്കൂറാണ് നിരീക്ഷണം. അതിനുശേഷം റിവ്യൂ യോഗം ചേർന്നതിനു ശേഷം ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുകയുള്ളൂ.

ഇന്ന് വൈകുന്നേരം ആണ് മെഡിക്കൽ ബോർഡ് യോഗം ചേരുന്നത്. കഴിഞ്ഞമാസം പത്താം തീയതിയാണ് ന്യൂമോണിയ ബാധയും, കരൾ രോഗബാധയും മൂലം സിദ്ധിക്കിനെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു മാസത്തോളം ആയി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അപ്രതീക്ഷിതമായി ഉണ്ടായ ഹൃദയാഘാതം ആണ് സ്ഥിതി ഗുരുതരാവസ്ഥയിൽ ആക്കിയത്.

Prime Reel News

Similar Posts