ഡോക്ടറെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത മൂന്നംഗ സംഘം പിടിയിൽ; പ്രതികൾ ലഹരിക്കടിമകൾ

കോഴിക്കോട് ഡോക്ടറെ വടി കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ മൂന്നംഗ സംഘം അറസ്റ്റിൽ. തിങ്കളാഴ്ച രാവിലെ റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ വെച്ചായിരുന്നു സംഭവം. ഏലേട്ടിൽ വട്ടോളി പന്നിക്കോട്ടൂർ കല്ലാനി മാട്ടുമ്മൽ ഹൗസിൽ ഇ.കെ.മുഹമ്മദ് അനസ് 26, കുന്ദമംഗലം നടുക്കണ്ടി ഗൗരീശങ്കരത്തിൽ എൻ.പി.ഷിജിൻദാസ് 27, പാറോപ്പടി മാണിക്കത്താഴെ ഹൗസിൽ അനു കൃഷ്ണ 24 എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാത്രിയിൽ ആണ് ഡോക്ടറും ആയി പരിചയപെട്ടത്. തുടർന്ന് ഡോക്ടറുടെ മുറി കണ്ടെത്തിയ പ്രതികൾ രാവിലെ ആയുധങ്ങളുമായി എത്തി ഡോക്ടറെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഡോക്ടറുടെ പക്കൽ പണമില്ലെന്ന് കണ്ടപ്പോൾ ഗൂഗിൾ പേ വഴി ബാങ്ക് അക്കൗണ്ടിൽ നിന്ന് 2500 രൂപ അയച്ചു. പ്രതികൾക്കു ലഹരിമരുന്ന് വാങ്ങാൻ പണം കണ്ടെത്താനായിരുന്നു മോഷണം.

പോലീസ് പിടിയിലാകാതിരിക്കാൻ ആയി അനസും, അനുവും ഡൽഹിയിലേക്ക് പോകാനായിരുന്നു പ്ലാൻ ചെയ്തിരുന്നത് . ഇതിനിടെ പ്രതികളെ പോലീസ് പിടികൂടുക ആയിരുന്നു. ടൗൺ ഇൻസ്‌പെക്ടർ ബൈജു കെ.ജോസിന്റെ നേതൃത്വത്തിൽ ടൗൺ പോലീസും കോഴിക്കോട് ആന്റി നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ടി.പി.ജേക്കബിന്റെ നേതൃത്വത്തിൽ ദൻസഫും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Prime Reel News

Similar Posts