ജിമ്മിലെ വ്യായാമത്തിനിടെ കുഴഞ്ഞുവീണു; ഡി.എസ്.പി ഹൃദയാഘാതം മൂലം മ, രിച്ചു
ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് ഡിഎസ്പി മരിച്ചു. ഹരിയാന പോലീസ് ഡിഎസ്പി ജോഗീന്ദർ ദേശ്വാളാണ് മരിച്ചത്. പാനിപ്പത്ത് ജില്ലാ ജയിലിൽ ഡെപ്യൂട്ടി സൂപ്രണ്ടായിരുന്നു ജോഗീന്ദർ. ഇന്ന് രാവിലെ അഞ്ച് മണിയോടെ ജിമ്മിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇത്തരത്തിലുള്ള നിരവധി ഹൃദയാഘാതങ്ങളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.
