മൂത്തകുട്ടിയുടെ പിറന്നാൾ ആഘോഷത്തിന്റെ തിരക്കിനിടയിൽ മൊബൈൽ ചാർജറിൽ കടിച്ച് എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
ചാർജ് ചെയ്യാനായി സോക്കറ്റിൽ കുത്തിയിട്ടിരുന്ന മൊബൈൽ ചാർജറിന്റെ പിൻവായിലിട്ട് എട്ടുമാസം പ്രായമുള്ള കുഞ്ഞു ഷോക്കേറ്റ് മരിച്ചു. ചാർജറിൽ നിന്ന് മൊബൈൽ ഊരി മാറ്റിയ ശേഷം സ്വിച്ച് ഓൺ ആയി തന്നെ കിടക്കുകയായിരുന്നു. കുഞ്ഞ് ചാർജറിന്റെ പിൻവായിൽ ഇട്ട് കടിക്കുന്നതിനിടെ ഷോക്ക് ഏൽക്കുകയായിരുന്നു.
മൂത്ത കുട്ടിയുടെ പിറന്നാൾ ആഘോഷത്തിന് തിരക്കിലായിരുന്നു വീട്ടിൽ ഉണ്ടായിരുന്നവർ. ചാർജർ പോയിന്റിന് അടുത്ത് കിടന്നിരുന്ന കുട്ടി ചാർജർ വായിലിട്ടോടെയാണ് ഷോക്കേറ്റത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കർണാടകയിലെ കാർവാർ താലൂക്കിലെ സിദ്ധരാധ ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്.
സന്തോഷ് കാല്‍ഗുത്കര്‍, സഞ്ജന കാല്‍ഗുത്കര്‍ ദമ്പതിളുടെ മകള്‍ സാനിധ്യ ആണ് മരിച്ചത്. ഇവരുടെ മൂന്നാമത്തെ മകളാണ് സാന്നിധ്യ. ഹുബ്ബള്ളി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയിലെ കരാർ ജീവനക്കാരനാണ് പിതാവ്. കുട്ടി ആശുപത്രിയിൽ എത്തിക്കും മുൻപ് തന്നെ മരിച്ചിരുന്നു എന്ന് ഡോക്ടർമാർ പറഞ്ഞു. കുട്ടിക്ക് അപകടം സംഭവിക്കുമ്പോൾ പിതാവ് സന്തോഷ് ജോലി സ്ഥലത്തായിരുന്നു.
മകൾ മ, രിച്ച വിവരം അറിഞ്ഞു കുഴഞ്ഞുവീണ സന്തോഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ മൂത്ത കുട്ടിയുടെ പിറന്നാൾ ആഘോഷത്തിന്റെ ഒരുക്കങ്ങൾക്കിടയാണ് ഇളയ കുഞ്ഞു ഷോക്കേറ്റ് മരിച്ചത്. കാര്‍വാര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
