ഞാൻ പോകുന്നു; കളർപെൻസിൽ സുഹൃത്തിന് കൊടുക്കണം; കത്തെഴുതി വച്ചു നാടുവിട്ട 13 വയസ്സുകാരനെ കണ്ടെത്തി
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. കള്ളിക്കാട് നിന്ന് കാട്ടാക്കടയിലേക്ക് പോകുന്ന ബസിലാണ് കുട്ടിയെ കണ്ടെത്തിയത്. സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. കള്ളിക്കാട് നിന്ന് കാട്ടാക്കടയിലേക്കുള്ള ബസിൽ കുട്ടിയുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. ബാലരാമപുരം, കാട്ടാക്കട പൊലീസ് സ്റ്റേഷനുകൾ ഉൾപ്പെടെ ചേർന്നാണ് അന്വേഷണം നടത്തിയത്. കൗൺസിലിങ്ങിന് ശേഷം കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയക്കും. ഞാൻ പോകുന്നു, എന്റെ കളർ പെൻസിലുകൾ ഏട്ട് എ യിൽ പഠിക്കുന്ന തന്റെ സുഹൃത്തിനു നൽകണം എന്ന് കുറുപ്പിൽ എഴുതി വെച്ചിട്ടാണ് കുട്ടി വീട് വിട്ട് പോയത്.
കുട്ടിയെ കാണാതായതോടെ കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു. രാവിലെയാണ് ഗോവിന്ദനെ കാണാതായത്. പട്ടർകുളം പ്രദേശത്തെ സിസിടിവിയിൽ കുട്ടി കുടപിടിച്ച് നടകന്ന് പോവുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. കള്ളിക്കാട് ചിന്താലയ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.
