ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു; ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പാലക്കാട് നെന്മാറയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടറിന് ത൭ പിടിച്ചു. കിണാശ്ശേരി സ്വദേശിയായ റിയാസും ഭാര്യ ഹസീനയും വാഹനത്തിൽ വരുമ്പോഴായിരുന്നു അപകടം. ഗോവിന്ദപുരം റോഡിൽ വച്ച് വാഹനത്തിൽ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ വൻ അപകടം ഒഴിവായി.
പുക ഉയരുന്നത് കണ്ട് ഇരുവരും വാഹനം റോഡരികിൽ നിർത്തിയ ശേഷം സ്കൂട്ടറിൽ നിന്ന് ഇറങ്ങുകയായിരുന്നു. അപ്പോഴേക്കും വാഹനം മുഴുവൻ കത്തിന് നശിച്ചിരുന്നു യാത്രക്കാരായ ദമ്പതികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ത൭ പടരുന്നത് കണ്ടു ഓടിക്കൂടിയ നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. കൊല്ലംകോട് നിന്നും ഫയർഫോഴ്സ് എത്തിയാണ് ത൭ അണച്ചത്. തീപിടുത്തത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വാഹനം പൂർണമായും ക, ത്തി നശിച്ചു.
