കഴക്കൂട്ടം സബ്സ്റ്റേഷനില്‍ വെള്ളം കയറി; തിരുവനന്തപുരത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടേക്കാം

ഇന്നലെ രാത്രി തുടങ്ങിയ കനത്ത മഴയിൽ കഴക്കൂട്ടം 110 കെ.വി. സബ് സ്റ്റേഷനിൽ വെള്ളം കയറി. നഗരത്തിൽ പലയിടത്തും വൈദ്യുതി വിതരണം ഭാഗികമായോ പൂർണമായോ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള തീവ്രശ്രമം നടത്തിവരികയാണെന്ന് കെഎസ്ഇബി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കഴക്കൂട്ടം 110 കെവി സബ്‌സ്റ്റേഷനു സമീപം തെറ്റിയാർ തോട്ടിൽ നിന്നാണ് സബ്‌സ്റ്റേഷനിലേക്ക് വെള്ളം കയറുന്നത്. തുടർന്ന് സുരക്ഷാ നടപടികളുടെ ഭാഗമായി സബ് സ്റ്റേഷനിലെ മൂന്ന് ഫീഡറുകൾ ഓഫ് ചെയ്തു. കോഗിവിള, യൂണിവേഴ്സിറ്റി, ഓഷ്യാനസ് എന്നിവിടങ്ങളിൽ 11 കെ.വി. ഫീഡറുകൾ സ്വിച്ച് ഓഫ് ആണ്.

കഴക്കൂട്ടം, കുളത്തൂർ, ശ്രീകാര്യം സെക്‌ഷനുകൾക്ക് കീഴിലുള്ള ചില പ്രദേശങ്ങളിൽ ഈ ഫീഡറുകൾ വഴി വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളിൽ മറ്റ് മാർഗങ്ങളിലൂടെ വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് കെഎസ്ഇബി അറിയിച്ചു.

Prime Reel News

Similar Posts