ഇസ്രയേൽ ഒരു തുടക്കം മാത്രം, ലോകം മുഴുവൻ തങ്ങളുടെ കാൽക്കീഴിലാക്കും; ഹമാസ് നേതാവിന്റെ മുന്നറിയിപ്പ്
ഇസ്രായേൽ-ഗാസ യുദ്ധം രൂക്ഷമാകുന്നതിനിടെയാണ് ഹമാസ് കമാൻഡർ മഹ്മൂദ് അൽ സഹറിന്റെ സന്ദേശം പുറത്തുവന്നത്. ഇസ്രയേലിനെ മാത്രമല്ല, ലോകത്തെ മുഴുവൻ ഹമാസിന്റെ കാൽക്കീഴിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അൽ സഹർ സന്ദേശത്തിൽ പറഞ്ഞു. ഒരു മിനിറ്റിലധികം ദൈർഘ്യമുള്ളതാണ് വീഡിയോ. ഇസ്രയേൽ പ്രാരംഭ ലക്ഷ്യം മാത്രമാണെന്നും ലോകമെമ്പാടും അതിന്റെ സ്വാധീനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും അൽ സഹർ വ്യക്തമാക്കി. ഹമാസിനെതിരെ ഇസ്രയേലിന്റെ യുദ്ധ പ്രഖ്യാപനത്തിന് ഇടയിലാണ് മുന്നറിയിപ്പ്.
ഭൂമിയുടെ 510 ദശലക്ഷം ചതുരശ്ര കിലോമീറ്റർ മുഴുവൻ നമ്മുടെ നിയന്ത്രണത്തിലായിരിക്കും. അനീതിയും അടിച്ചമർത്തലും കൊലപാതകവും കുറ്റകൃത്യവും ഇല്ലാത്ത ഒരു സംവിധാനമാണ് ലക്ഷ്യം. ഫലസ്തീനികൾക്കെതിരെയും അറബികൾക്കെതിരെയും സിറിയ, ലെബനൻ, ഇറാഖ് എന്നീ രാജ്യങ്ങൾക്കെതിരെയും ഇപ്പോൾ നടക്കുന്നത് അടിച്ചമർത്തലാണെന്നും ഹമാസ് നേതാവ് പറഞ്ഞു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഹമാസിനെതിരായ പോരാട്ടം തുടരുമെന്ന് ആവർത്തിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി.
ഹമാസിലെ ഓരോ അംഗവും മ, രിച്ച മനുഷ്യരാണെന്ന് ഹമാസിനെ പൂർണമായും നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കര ആക്രമണത്തിലൂടെ ഹമാസിനെ പൂർണമായും തുടച്ചു നീക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകുന്നു. ഹമാസ് ഐഎസിനേക്കാൾ മോശമാണെന്നും നെതന്യാഹു ആരോപിച്ചു.
