എല്ലാവരും മാന്യത പാലിക്കണം; കേരളത്തിലെ പൊലീസ് നീതിപൂർവമേ പ്രവർത്തിക്കൂ; വിനായകൻ വിഷയത്തിൽ ഇപി ജയരാജൻ

നടൻ വിനായകൻ പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയ സംഭവത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. എല്ലാവരും സ്റ്റേഷനിൽ മാന്യത പാലിക്കണമെന്നും പൊലീസിനെ തളർത്തരുതെന്നും ഇ.പി. വിനായകൻ മാന്യനല്ലെന്ന് തനിക്ക് അഭിപ്രായമില്ലെന്നും പോലീസിന്റെ പെരുമാറ്റം മോശമാണെന്ന അഭിപ്രായമുണ്ടെങ്കിൽ പരാതി നൽകിയാൽ അന്വേഷിക്കാമെന്നും ഇ.പി പറഞ്ഞു.

 

‘എല്ലവരും ഇതില്‍ ഒരു മാന്യത പാലിക്കണം. പോലീസ് സ്‌റ്റേഷനാണിതെന്ന് അംഗീകരിക്കണം. പോലീസിനെ ദുര്‍ബലപ്പെടുത്തരുത്. പോലീസിനെ നിര്‍വീര്യമാക്കിയാല്‍ വലിയ ആപത്താണ്. ചിലര്‍ പോലീസിനെ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നുണ്ട്. പോലീസ് തെറ്റായ ഒരു കാര്യവും ചെയ്യുന്നില്ല. എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ രേഖാമൂലം എഴുതികൊടുത്താല്‍ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും’ -ഇപി പറഞ്ഞു  സഖാവായതുകൊണ്ട് വിനായകന് പ്രത്യേക പ്രിവിലേജ് കിട്ടിയെന്ന പ്രചാരണം സംബന്ധിച്ച ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ ഈ  പ്രതികരണം.

ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് പോലീസ് സ്റ്റേഷനില്‍ കസേര വരെയുണ്ടെന്ന് പണ്ടൊക്കെ പലരും പ്രചരിപ്പിച്ചിരുന്നു. ഇപ്പം അത് പറയുന്നില്ല. ഒരു സ്‌റ്റേഷനിലും തെറ്റായിട്ടുള്ള ഒരു നടപടിയേയും ന്യായീകരിക്കാനോ സംരക്ഷിക്കാനോ ഒരു പാര്‍ട്ടി പ്രവര്‍ത്തകനും നേതാവും ഇടപെടാറില്ല. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ പാര്‍ട്ടി ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും ഇപി പറഞ്ഞു.

Prime Reel News

Similar Posts