വിഷ്ണുപ്രിയയുടെ മരണത്തിൽ ദുരുഹത; അമ്മയുടെ ബന്ധുവായ യുവാവിനെ കുറിച്ച് കൂടുതൽ അന്വേഷണം; പോലീസിൽ പരാതി നൽകി പിതാവ്
കായംകുളത്ത് 17കാരിയുടെ മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പിതാവ് പോലീസിന് പരാതി നൽകി. ഏരുവാ ശ്രീ കൃഷ്ണ ക്ഷേത്രത്തിലെ കുളത്തിൽ ചാടിയാണ് കഴിഞ്ഞ ചൊവ്വാഴ്ച വിഷ്ണുപ്രിയ ജീവനൊടുക്കിയത്. ചെട്ടികുളങ്ങര മേനാമ്പള്ളിയിൽ വിജയൻറെയും, രാധികയുടെയും മകളാണ് വിഷ്ണുപ്രിയ.
വിഷ്ണുപ്രിയയുടെ ആ, ത്മഹ, ത്യ കുറിപ്പിൽ പറയുന്നത് അച്ഛനെയും, അമ്മയെയും താൻ ഏറെ സ്നേഹിച്ചിരുന്നു എന്നും ബന്ധുവായ യുവാവിന്റെ പീഡനത്തെ തുടർന്നാണ് മരിച്ചതെന്നും ആണ്. സുഹൃത്തുക്കളോട് യുവാവിന്റെ പീഡനത്തെക്കുറിച്ച് പറഞ്ഞിരുന്നു. രണ്ടു വർഷത്തോളം ആയി മോളെ ആരോ ശല്യപ്പെടുത്തുന്നുണ്ട് എന്നും കുട്ടി ഈ വിഷമം അനുഭവിച്ചാണ് ജീവിച്ചിരുന്നത് എന്നും കൂട്ടുകാരികൾ വീട്ടിൽ വന്നപ്പോൾ പറഞ്ഞിരുന്നു.
മകൾ അനുഭവിച്ച ദുരിതത്തിന്റെ വീഡിയോയും ഓഡിയോയും എല്ലാം ഉണ്ടെന്നും അവളുടെ കൂട്ടുകാരികൾ പറയുന്നു. പക്ഷേ ഇതൊന്നും മകൾ ഞങ്ങളോട് പറഞ്ഞിട്ടില്ല എന്നും വിജയൻ പറയുന്നു. ഭിന്നശേഷിക്കാരായ വിജയനും, രാധികയും വാടകവീട്ടിലാണ് കഴിയുന്നത്. പ്വിഷ്ണു പ്രിയയുടെ ബന്ധുവായ യുവാവിനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. വിഷ്ണുപ്രിയയുടെ അമ്മയുടെ ബന്ധുവാണ് 30കാരനായ യുവാവ്. പ്ലസ് ടു കഴിഞ്ഞതിനുശേഷം വിഷ്ണുപ്രിയ എൽ ഏൽ ബിക്ക് പ്രവേശനം നേടിയിരുന്നു.
ബന്ധുവായ ഒരാൾ അവളെ ശാരീരികമായി മാനസികമായും പേടിപ്പിച്ചിട്ടുണ്ടെന്ന് അവളുടെ കൂട്ടുകാരികൾ പറഞാണ് അറിയുന്നത്. അയാളുടെ മകളുടെ കയ്യിൽ വീഡിയോയോ മറ്റോ ഉണ്ടായിരുന്നു എന്നും അത് പറഞ്ഞാണ് മകളെ മാനസികമായി പീഡിപ്പിച്ചതെന്നും,തനിക്ക് വയ്യായ്മ ഉള്ളതുകൊണ്ടാണ് ഇതൊന്നും മകൾ തന്നോട് പറയാതെ എല്ലാം ഉള്ളിൽ ഒതുക്കി നടന്നതെന്നും ,മകൾക്ക് അവസാനം ഈ ഒരു ഗതി വന്നല്ലോ എന്നും അച്ഛൻ പറയുന്നു.
എന്തെങ്കിലും ഒരു വാക്ക് മകൾ പറഞ്ഞിരുന്നെങ്കിൽ അതിനു പരിഹാരം കാണാമായിരുന്നു. കുടുംബക്കാരനായ യുവാവിനെ കുറിച്ച് കൂട്ടുകാരികൾ പറയുമ്പോഴാണ് ഞങ്ങൾ അറിയുന്നത്. ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടും അയാൾ ഇതിൽ പങ്കെടുത്തിട്ടുമില്ല. അപ്പോൾ ഇതിൽ സംശയിക്കേണ്ടത് എന്തോ ഉണ്ടോ എന്നും ,ഇതേ തുടർന്നാണ് യുവാവിന്റെ പങ്ക് അന്വേഷിക്കണമെന്ന് പോലീസിൽ പരാതി നൽകിയതെന്നും അച്ഛൻ വിജയൻ പറയുന്നു.
