തട്ടം കണ്ടാൽ ഇപ്പോൾ കാവി കമ്മ്യൂണിസ്റ്റുകാർക്കും അലർജി എന്ന് ഫാത്തിമ തഹ്ലിയ

തട്ടം വിവാദത്തിൽ സിപിഎമ്മിനെതിരെ എംഎസ്എഫ് നേതാവ് ഫാത്തിമ ഫാത്തിമ തഹ്ലിയ. തട്ടം ഉപേക്ഷിക്കുന്ന പെൺകുട്ടികളെ തങ്ങളുടെ പ്രവർത്തനത്തിന്റെ നേട്ടമായി ആഘോഷിക്കുന്ന സി.പി.എം എത്ര മാത്രം ഇസ്‌ലാമോഫോബിയ പേറുന്നവർ ആണെന്ന്‌ ഫാത്തിമ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരത്ത് എസ്സൻസ് ഗ്ലോബൽ സംഘടിപ്പിച്ച നാസ്തിക സമ്മേളനത്തിലായിരുന്നു അനിൽകുമാറിന്റെ വിവാദ പരാമർശം.തട്ടം തലയിൽ ഇടാൻ വന്നാൽ അത് വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിലേക്കുള്ള വരവിന്റെ ഭാഗമാണെന്നായിരുന്നു അനിൽകുമാറിന്റെ പ്രസ്താവന. സംഘികൾ മാത്രമല്ല കാവി കമ്മ്യൂണിസ്റ്റുകാർക്കും തട്ടം കാണുമ്പോൾ അലർജിയാണ്. കേരളത്തിലെ ആർഎസ്എസിന്റെ എ ടീം സിപിഎമ്മാണ്. കേരളത്തിൽ ആർഎസ്എസിന്റെ ബി ടീം മാത്രമാണ് ബിജെപി എന്നും ഫാത്തിമ കുറിച്ചു.

ഇസ്ലാംമതവിശ്വാസികൾ പ്രാകൃതരാണെന്നും,അവർ ആറാം നൂറ്റാണ്ടിലെ ബോധം പേറുന്നവർ ആണെന്നും മനുഷ്യനാകണമെങ്കിൽ മ, തം ഉപേക്ഷിക്കണമെന്നും സി.പി.എം ഇത്രയും കാലം രഹസ്യമായി മാത്രമാണ് പറഞ്ഞിരുന്നത്. ഇപ്പോൾ അവർ അത് തെളിയിച് പറഞ്ഞിരിക്കുന്നു.

തട്ടം ഉപേക്ഷിക്കുന്ന പെൺകുട്ടികൾ തങ്ങളുടെ പ്രവർത്തന നേട്ടമായി ആഘോഷിക്കുന്ന സിപിഎമ്മിൽ എത്രപേർ ഇസ്‌ലാമോഫോബിയക്കാരാണ്? അത് കാണുമ്പോൾ സംഘികൾക്ക് മാത്രമല്ല കാവി കമ്മ്യൂണിസ്റ്റുകാർക്കും അലർജിയാണ്. കേരളത്തിൽ ആർഎസ്എസിന്റെ ബി ടീം മാത്രമാണ് ബിജെപി. കേരളത്തിലെ ആർഎസ്എസിന്റെ എ ടീം സിപിഎമ്മാണ്.

Prime Reel News

Similar Posts