നടൻ കൈലാസ് നാഥ് അന്തരിച്ചു; സിനിമ സീരിയൽ ലോകത്തിന് മറ്റൊരു നഷ്ടം കൂടി

സിനിമ സീരിയൽ നടനായ കൈലാസ് നാഥ് അന്തരിച്ചു. 65 വയസ്സായിരുന്നു. ആദ്യകാലത്ത് സിനിമയിലും പിന്നീട് മലയാള സിനിമ സീരിയൽ രംഗത്തും ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമായിരുന്നു. കരൾ രോഗബാധിതനായി ഏറെനാളായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം സംഭവിച്ചത്. എൻറെ മാനസപുത്രി ,പ്രണയം ,മനസ്സറിയാതെ,മിന്നുകെട്ട് , തുടങ്ങിയ നിരവധി സീരിയലുകളിലും, സിനിമകളിലും ഒരുപിടി നല്ല വേഷങ്ങൾ കൈലാസനാഥ് കൈകാര്യം ചെയ്തിട്ടുണ്ട്. കരൾ രോഗം കലശലായതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ചികിത്സയ്ക്ക് ആവശ്യമായ പണം ധനസഹായം അഭ്യർത്ഥിച്ചിരുന്നു. എന്നാൽ രോഗം ചികിത്സിച്ചു ഭേദമാക്കാൻ കഴിയും മുമ്പ് തന്നെ അദ്ദേഹം വിട പറഞ്ഞു. സംസ്കാര ചടങ്ങുകൾ നാളെ നടക്കും. 1977 പുറത്തിറങ്ങിയ സംഗമം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ എത്തിയത്.

Prime Reel News

Similar Posts