കുരുക്കാകുന്ന വായ്പകൾ; വീട് ജപ്തി ചെയ്യുമെന്ന് നോട്ടീസ്; പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവർ ജീവനൊടുക്കി
ജപ്തി ഭീഷണിയെ തുടർന്ന് മാള കുഴൂരിൽ ഓട്ടോ ഡ്രൈവറായ പാറപ്പുറം സ്വദേശി ബിജുവാണ് 42 തൂ, ങ്ങി മരിച്ചത്. കുഴൂർ സഹകരണ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് ആ, ത്മഹ, ത്യ ബിജു ചെയ്തത്. സഹകരണ ബാങ്കിൽ നിന്ന് മൂന്ന് ലക്ഷം രൂപയുടെ കുടിശിക നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് ആത്മഹത്യ. നിർധന കുടുംബഗംഗമാണ് ബിജുവിന്റേത്. ഒരു ചെറിയ വീട്ടിലാണ് അദ്ദേഹം കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച കുഴൂർ സഹകരണ ബാങ്കിൽ നിന്ന് വായ്പ കുടിശ്ശിക നോട്ടീസ് ലഭിച്ചു. ബിജുവിന്റെ ഭാര്യ ബാങ്കിലെത്തി സാവകാശം ചോദിച്ചിരുന്നു. കുടുംബം വല്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. വായ്പാ കുടിശ്ശിക തിരിച്ചടച്ചില്ലെങ്കിൽ പ്രശ്‌നമുണ്ടാകുമെന്ന ഭയത്തിലായിരുന്നു ബിജുവെന്ന് ബന്ധുക്കളും,നാട്ടുകാരും പറഞ്ഞു. ബിജു സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്ന് മനസ് വേ, ദനിച്ചാണ് ആ, ത്മഹ, ത്യ ചെയ്തതെന്ന് മാള പോലീസ് പറഞ്ഞു.
