ഓടുന്ന കാറില്‍ 17 കാരിക്ക് പീ, ഡനം; തമിഴ്‌നാട്ടില്‍ നാല് പോലീസുകാര്‍ അറസ്റ്റില്‍
സുഹൃത്തിനൊപ്പം വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ പതിനേഴുകാരിയെ ഓടുന്ന വാഹനത്തിൽ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നാല് പൊലീസുകാർ അറസ്റ്റിൽ. ഇവരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ജീപുരം സ്റ്റേഷനിലെ എസ്.ഐ. ബി.ശശികുമാർ, ഇതേ സ്റ്റേഷനിലെ ട്രാഫിക് പോലീസ് എ.സിദ്ധാർത്ഥൻ, നവൽപട്ട് സ്റ്റേഷനിലെ ജെ. പ്രസാദ്, തിരുവെരുമ്പൂർ ഹൈവേ പട്രോൾ സംഘത്തിലെ എസ്. ശങ്കര് രാജപാണ്ഡ്യനാണ് അറസ്റ്റിലായത്. ഇവർക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
തിരുച്ചിറപ്പള്ളിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മുക്കത്ത് കഴിഞ്ഞ ആഴ്ചയാണ് പീ, ഡനം നടന്നത്. 19 കാരനായ കാമുകനൊപ്പമാണ് പെൺകുട്ടി ഇവിടെ എത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമികളെ തിരിച്ചറിയുകയും ഒളിവിൽ പോയ പ്രതികളെ പിടികൂടുകയും ചെയ്തു.
