നളന്ദയിൽ 40 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ നാലുവയസ്സുകാരനെ 8 മണിക്കൂർ ശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി

Bihar: 4-year-old Nalanda boy rescued from 40ft borewell after 8 hours: കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ കുഴൽക്കിണറ്റിൽ വീണ നാലുവയസുകാരനെ എട്ടു മണിക്കൂർ നീണ്ടുനിന്ന രക്ഷാപ്രവർത്തനങ്ങൾക്ക് ശേഷം രക്ഷപ്പെടുത്തി. 40 അ, ടി താഴ്ചയുള്ള കുഴൽക്കിണറിൽ നിന്ന് എൻഡിആർഎഫും എസ്ഡിആർഎഫും ചേർന്നാണ് കുട്ടിയെ സാഹസികമായി പുറത്തെടുത്തത്. നളന്ദ ജില്ലയിലെ കുൽ ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്.

ശിവം കുമാർ എന്ന കുട്ടിയെ ആണ് കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തിയത്. നാലുവയസുകാന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി കുറച്ചു ദിവസം നിരീക്ഷണത്തിൽ തുടരും. ഞായറാഴ്ച രാവിലെ കുട്ടികളുമായി കളിക്കുന്നതിനിടെയാണ് ശിവം കുമാർ കുഴൽ കിണറിൽ വീണത്. കാർഷിക ആവശ്യങ്ങൾക്കായി കുഴിച്ച കിണറായിരുന്നു ഇത്. വെള്ളമില്ലാതെ വെറുതെ കിടന്ന കിണർ മൂടിയിരുന്നില്ല, ഇതാണ് അപകടത്തിന് കാരണമായത്.

ഉടനെ കൂടെ ഉണ്ടായിരുന്ന കുട്ടികൾ മാതാപിതാക്കളെ വിവരമറിയിച്ചു. വിവരം ലഭിച്ചയുടൻ ദുരന്തനിവാരണ സേനയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ജെസിബി ഉൾപ്പെടെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ജില്ലാ മജിസ്‌ട്രേറ്റും മെഡിക്കൽ സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.

കുട്ടിയെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. കുഴൽക്കിണറിലുണ്ടായിരുന്ന കുട്ടിക്ക് ഓക്സിജൻ ലഭിക്കുന്നുണ്ടെന്ന് ഡോക്ടർമാരുടെ സംഘം സ്ഥിരീകരിച്ചിരുന്നു. കാർഷിക ആവശ്യങ്ങൾക്കായി കുഴിച്ച കുഴൽ കിണറാണ് അപകടത്തിന് കാരണം. മൂടാത്ത കുഴൽക്കിണറുകളിൽ കുട്ടികൾ വീഴുന്ന സംഭവങ്ങൾ അടുത്തിടെ വർധിച്ചുവരികയാണ്.

Prime Reel News

Similar Posts