അതിദരിദ്ര വിഭാഗത്തിലുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബസ് യാത്ര; ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

അതി ദരിദ്രരായ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര അനുവദിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി. കെഎസ്ആർടിസി ബസുകളിലും സ്വകാര്യ ബസുകളിലും സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. നവംബർ ഒന്നു മുതൽ ഈ ആനുകൂല്യം പ്രാബല്യത്തിൽ വരും.

വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള യാത്രാച്ചെലവിൽ നിന്ന് വളരെ ദരിദ്രരായ കുടുംബങ്ങളിലെ കുട്ടികളെ മോചിപ്പിക്കാൻ ഇത്തരമൊരു പദ്ധതിയെക്കുറിച്ച് സർക്കാർ വളരെക്കാലമായി ആലോചിക്കുകയായിരുന്നു. സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായാണ് പുതിയ ഉത്തരവ്.

Prime Reel News

Similar Posts