ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ചു; ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. സ്ഫോടനത്തെ തുടര്‍ന്ന് വീട് കത്തിനശിച്ചു. പഞ്ചാബിലെ ജലന്ധറില്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.

യശ്പാല്‍ ഖായ് (70), രുചി ഗായ്(40) മന്‍ഷ (14) ദിയ (12) അക്ഷയ് (10) എന്നിവരാണ് മരിച്ചത്. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ഫോറന്‍സിക് വിദഗ്ധര്‍ സാമ്പിളുകള്‍ ശേഖരിച്ചതായി പൊലീസ് അറിയിച്ചു.

അപകടത്തിന് പിന്നിലെ കാരണം അന്വേഷിക്കുകയാണെന്നും ഫോറന്‍സിക് വിദഗ്ധരുടെ സംഘം സാമ്പിളുകള്‍ ശേഖരിച്ചുവെന്നും ജലന്ധര്‍ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് ആദിത്യ പറഞ്ഞു. ഫോറന്‍സിക് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. എന്താണ് അപകടകാരണമെന്ന് കണ്ടെത്തുന്നതിനായി സംഭവസ്ഥലത്ത് നിന്നും സാമ്പിളുകള്‍ ശേഖരിച്ചു.

Prime Reel News

Similar Posts