പറഞ്ഞ വാക്ക് പാലിച്ചു ഗണേഷ് കുമാർ; ഏഴാം ക്ലാസ്സുകാരൻറെ വീടെന്ന സ്വപ്നം യാഥാർത്യമായി, അഭിനന്ദനങ്ങളുമായി സോഷ്യൽ മീഡിയ
പത്തനാപുരം സ്വദേശിയായ അര്ജുന് ഒരേഒരു സ്വപ്നനമേ ഉണ്ടായിരുന്നുള്ളൂ. തനിക്കും അമ്മയ്ക്കും കയറികിടക്കൻ അടച്ചുറപ്പുള്ള ഒരു വീട്. ഏഴാം ക്ലാസുകാരനായ അർജുന്റെ ആ സ്വപ്നം നിറവേറ്റി നല്കിയിരിക്കുവാണ് നടനും എം എൽ എയുമായ ഗണേഷ് കുമാർ. അര്ജുന് പുതിയ വീട് സമ്മാനിക്കുന്ന ഗണേഷ്‌കുമാറിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി കഴിഞ്ഞു.
നവധാര പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോളാണ് ഗണേഷ്‌കുമാർ അർജുനെ ആദ്യമായി കാണുന്നത്. പഞ്ചായത്തു അംഗമായ സുനിതരാജേഷ് ആണ് പഠനത്തിൽ മിടുക്കനായ അർജുനും അമ്മയ്ക്കും സ്വന്തമായി കയറികിടക്കനോരു വീടില്ലെന്ന കാര്യം ഗണേഷിനെ അറിയിച്ചത്. അര്ജുന്റെയും അമ്മയുടെയും അവസ്ഥ അറിഞ്ഞപ്പോൾ ഗണേഷ്‌കുമാർ സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീടും, അർജുന്റെ പഠനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും നൽകുമെന്ന് കെട്ടിപ്പിച്ചു വാക്കു നൽകി.
അര്ജുന് എവിടെവരെ പഠിക്കണോ അവിടെ വരെ താൻ പഠിപ്പിക്കുമെന്നും എന്റെ നാലാമത്തെ കുട്ടിയെപ്പോലെ ഇവനെ താൻ നോക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴിതാ ഗണേഷ് കുമാർ പറഞ്ഞ വാക് നിറവേറ്റി നൽകി ഇരിക്കുവാണ്. അർജുന്റെ വീട് എന്ന സ്വപ്നം യാഥാർത്യമാക്കി നൽകിയതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നും തന്നോട് സഹകരിച്ച എല്ലാ സുഹൃത്തുകൾക്കും നന്ദി ഉണ്ടെന്നും ഗണേഷ് പറഞ്ഞു.
നമ്മുടെ ഓരോത്തരുടേയും പ്രാർഥനയും ഈ കുടുംബത്തിന് വേണമെന്നും, കുട്ടി പഠിച്ചു വലുതായി അവന്റെ അമ്മയെ നോക്കുന്ന കാഴ്ച നമ്മുടെ ലോകം കാണണമെന്നും അദ്ദേഹം പറഞ്ഞു. ഒരു വീട്ടിലേക്ക് വേണ്ട എല്ലാ സാധനങ്ങളും ഗണേഷും ഭാര്യ ബിന്ദുവും ചേർന്നു ഒരുക്കിയിട്ടുണ്ട്.
അർജുൻ തന്നെയാണ് വീടിനുള്ളിലേക്ക് നിലവിളക്കുമായി കയറിയത്. വീടിനൊപ്പം തന്നെ അര്ജുന് ഒരു സൈക്കളും സമ്മാനമായി നൽകി ഗണേഷ്‌കുമാർ. അർജുനും അമ്മ അഞ്ജുവും വീടെന്ന സ്വപ്നം യാഥാർത്യമായ സന്തോഷത്തിലാണ്. ഗണേഷിന്റെ ഈ പ്രവർത്തിയെ അഭിനന്ധിച്ചു നിരവധി ആളുകളാണ് അഭിനന്ദനപ്രവാഹവുമായി എത്തുന്നത്.
