ഇരുപത്തഞ്ച് കോടിയുടെ സ്വത്ത് തട്ടിയെടുത്തു, മകൾക്കും തനിക്കുമെതിരെ വ, ധഭീഷണി; പരാതിയുമായി ​നടി ​ഗൗതമി

പ്രശസ്ത സിനിമ നടി ​ഗൗതമി കോടികളുടെ തട്ടിപ്പിനിരയായതായി റിപ്പോർട്ട്. വ്യാജരേഖ ചമച്ച് തന്റെ 25 കോടിയുടെ സ്വത്ത് തട്ടിയെടുത്തെന്ന് കാണിച്ച് നടി ചെന്നൈ പോലീസ് കമ്മീഷണർക്ക് പരാതി നൽകിയതായി റിപ്പോർട്ട്. താരത്തിനും മകൾക്കും നേരെ വധഭീഷണിയുണ്ടെന്നും പരാതിയിൽ പറയുന്നു.

ചെന്നൈയിൽ താമസിക്കുന്ന ഗൗതമിയും മകൾ സുബ്ബലക്ഷ്മിയും നടിയുടെ ഉടമസ്ഥതയിലുള്ള 46 ഏക്കർ വസ്തു വിൽക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി സഹായിക്കാനെത്തിയ ബിൽഡർ അളഗപ്പനും ഭാര്യയും തങ്ങളെ ചതിച്ചെന്നും നടി പറയുന്നു. അവരെ വിശ്വസിച്ച് പവർ ഓഫ് അറ്റോർണി നൽകി അളഗപ്പനും ഭാര്യയും തന്റെ ഒപ്പ് ഉപയോഗിച്ചും വ്യാജരേഖ ചമച്ചും 25 കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തെന്നുമാണ് ഗൗതമിയുടെ പരാതി.

തട്ടിപ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ രാഷ്ട്രീയ ഗുണ്ടകളെ ഉപയോഗിച്ച് കൊല്ലുമെന്ന് അളഗപ്പൻ ഭീഷണിപ്പെടുത്തിയതായി ഗൗതമി പറയുന്നു. വിവരം പുറത്ത് പറഞ്ഞാൽ തന്റെയും മകളുടെയും ജീവൻ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും നടി പരാതിയിൽ പറയുന്നു. ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിൽഡർക്ക് പോലീസ് നോട്ടീസ് അയച്ചിട്ടുണ്ടെന്നും വിവരങ്ങളുണ്ട്.

Prime Reel News

Similar Posts