ബൈക്കിലെത്തി സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിൻറെ കൈ കടിച്ച് പറിച്ച് മാല തിരികെ എടുത്ത് വീട്ടമ്മ

സ്വർണമാല മോഷ്ടിക്കാൻ ശ്രമിച്ച മോഷ്ടാവിന്റെ കൈയിൽ വീട്ടമ്മ കടിച്ചു പറിച്ചു മാല തിരികെ വാങ്ങി. മണ്ണാർക്കാട് സ്വദേശിനി ലതയുടെ സ്വർണമാല പൊട്ടിക്കാനുള്ള ശ്രമമാണ് കൃത്യമായ ഇടപെടലിലൂടെ പരാജയപ്പെടുത്തിയത്. സംഭവത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

 

കഴിഞ്ഞ ദിവസം രാവിലെ ലത പതിവുപോലെ വീട്ടുജോലിക്കായി പുറത്ത് പോയിരുന്നു. ഒമ്പതരയോടെ മണ്ണാർക്കാട് ടിപ്പുസുൽത്താൻ റോഡിൽ ബസ് ഇറങ്ങി. ജോലി സ്ഥലത്തേക്ക് നടന്നു പോകുന്നതിനിടെയാണ് സംഭവം. പെട്ടെന്ന് പുറകിൽ ഒരു ബൈക്കിന്റെ ശബ്ദം കേട്ടു. അതിനു ശേഷം കഴുത്തിൽ കിടന്ന മാല ഊരി വീണു.

 

മോഷ്ടാവ് മാല വലിച്ചെടുക്കാൻ ഉള്ള അവസരം ലഭിക്കുന്നതിന് മുമ്പ് ലത മോഷ്ടാവിന്റെ കൈയിൽ കടിച്ചു. ഇതോടെ യുവാവ് പിടി വിടുകയും ലത മാല തിരികെ വാങ്ങുകയും ചെയ്തു. കടിയേറ്റ പ്രതി കോങ്ങാട് റോഡിലൂടെ ബൈക്കിൽ പെട്ടെന്ന് അപ്രത്യക്ഷനായി. യുവാവിന്റെ പിന്നാലെ ഓടിയെന്നും എന്നാൽ ബൈക്കിൽ ഇയാൾ വേഗം രക്ഷപ്പെട്ടെന്നും ലത പറഞ്ഞു. മണ്ണാർക്കാട് തെങ്കര മേലാമുറി സ്വദേശി ലതക്ക് നാല് മക്കളുണ്ട്.

 

ഭർത്താവിന്റെ കൂലിപ്പണി കൊണ്ട് മാത്രം മക്കളുടെ പഠനമുൾപ്പെടെയുള്ള ജീവിതച്ചെലവുകൾ താങ്ങാനാവില്ലെന്ന് മനസിലായതോടെ ലത വീട്ടു ജോലി ചെയ്യാൻ പോകാൻ തുടങ്ങിയത്. വീട്ടുജോലി ചെയ്ത പണം കൊണ്ട് വാങ്ങിയ മാല നഷ്ടപ്പെടുന്നത് ലതയ്ക്ക് ചിന്തിക്കാൻ പോലും കഴിയില്ല.  കടിയേറ്റ മോഷ്ടാവിനായി മണ്ണാർക്കാട് പോലീസ് തിരച്ചിൽ ഊർജിതമാക്കി.

Prime Reel News

Similar Posts